ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും: ലക്ഷ്യം വിജയം.
കേരള ബ്ലാസ്റ്റേഴ്സിന് നിലവിൽ ഇതുവരെ പേടിക്കേണ്ടതായിട്ടൊന്നുമില്ല . എന്നാൽ അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടു തവണ തോറ്റതും കുറച്ചു പ്രധാന കളിക്കാരുടെ ലഭ്യത കുറവും ചെറുതായി കൊമ്പന്മാരെ വലക്കുന്നുണ്ട്.ഇതൊക്കെയാണെങ്കിലും മുന്ന് തോൽവിയും ഒരു സമനിലയും ഉൾപ്പെടെ അവസാന നാല് മത്സരങ്ങളിൽ വിജയം രുചിക്കാത്ത ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം.
പ്രവചനങ്ങൾ അതീതമാണ് ഇന്ത്യൻ സൂപ്പർ ലീഗ്. ഏതു ടീം വേണമെങ്കിലും അവരുടെ ദിവസമാണെങ്കിൽ ഏതു ടീമിനെയും തോല്പിക്കാം.നിലവിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിനു ഇന്ന് വിജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാദ്ധ്യതകൾ നിലനിർത്താൻ സാധിക്കു.
ജംഷഡ്പുരിനെതിരെ കഴിഞ്ഞ മത്സരത്തിൽ തോൽവിയോടെ 2–ാം സ്ഥാനത്തുനിന്ന് അഞ്ചിലേക്കാണ് ബ്ലാസ്റ്റേഴ്സ് വീണത്.മുംബൈ ഒഡീഷയ്ക്കെതിരെ ജയിച്ചതോടെ നിലവിൽ ആറാമതാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ വലിയ മാര്‍ജിനില്‍ ജയിച്ചാൽ 2–ാം സ്ഥാനത്തു വരെ ബ്ലാസ്റ്റേഴ്സിന് എത്താം. നേരിയ ജയമാണെങ്കിൽ 3–ാം സ്ഥാനം ഉറപ്പ്. സമനിലയാണെങ്കിൽ ഒരു സ്ഥാനം മുന്നോട്ടു കയറി അഞ്ചിലെത്താം. തിലക് മൈതാനിൽ രാത്രി 7.30നാണ് മത്സരത്തിനു കിക്കോഫ്. പരുക്കേറ്റ ഡിഫൻഡർ റുയിവ ഹോർമിപാമും വിലക്കിലായ ഹർമൻജോത് ഖബ്ര, മാർകോ ലെസ്കോവിച്ച് എന്നിവരും ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകില്ല.