ലിവർപൂളിനെതിരെ ഹാലൻഡ് കളിക്കില്ലേ!
ഏർലിംഗ് ഹാലൻഡ് ലിവർപൂളിനെതിരെ കളിക്കുമോ
നവംബർ 16-ന് ഫറോ ഐലൻഡിനെതിരെ നോർവേ 2-0 ന് വിജയിച്ച മത്സരത്തിൽ ഹാലൻഡിന് കണങ്കാലിന് പരിക്കേറ്റിരുന്നു. നിലവിൽ ചികിത്സയുടെ ഭാഗമായി സിറ്റിയിലാണ് ഹലാണ്ട് ഉള്ളത്.പരിക്കിനെതുടർന്ന് സ്കോട്ട്ലൻഡിനെതിരായുള്ള നോർവേയുടെ മത്സരം നഷ്ടമായിരുന്നു,
അന്താരാഷ്ട്ര ഇടവേളയ്ക്കിടെ നോർവേ ടീമിൽ നിന്ന് പിന്മാറിയതിന് ശേഷം പ്രീമിയർ ലീഗിലെ മികച്ച രണ്ട് ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ശനിയാഴ്ച ലിവർപൂളിനെതിരെ ഹാലണ്ടിന് കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള .
നവംബർ 16-ന് ഫറോ ഐലൻഡിനെതിരെ നോർവേ 2-0 ന് വിജയിച്ച മത്സരത്തിൽ ഹാലൻഡിന് കണങ്കാലിന് പരിക്കേറ്റിരുന്നു. നിലവിൽ ചികിത്സയുടെ ഭാഗമായി സിറ്റിയിലാണ് ഹലാണ്ട് ഉള്ളത്.പരിക്കിനെതുടർന്ന് സ്കോട്ട്ലൻഡിനെതിരായുള്ള നോർവേയുടെ മത്സരം നഷ്ടമായിരുന്നു,
ഈ സീസണിലെ പ്രീമിയർ ലീഗിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ 13 ഗോളുകളുമായി ഹാലാൻഡ് ഒന്നാമതാണ്, തൊട്ടു പിന്നാലെ 10 ഗോളുകളുമായി ലിവർപൂളിന്റെ മുഹമ്മദ് സലായുമുണ്ട്.
12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 28 പോയിന്റുമായി സിറ്റിയാണ് പ്രീമിയർ ലീഗിൽ മുന്നിൽ , കഴിഞ്ഞ അഞ്ച് ലീഗ് മത്സരങ്ങളിൽ തോൽവി അറിയാത്ത യുർഗൻ ക്ലോപ്പിന്റെ ലിവർപൂളിനേക്കാൾ ഒരു പോയന്റിന്റെ ലീഡ് ആണ് സിറ്റിക്കുള്ളത്.
ഇ പി എല്ലിൽ ആദ്യ അഞ്ച് ടീമുകൾ തമ്മിൽ വെറും മൂന്ന് പോയിന്റുകളുടെ വ്യത്യാസം മാത്രമാണുള്ളത്