നെക്സ്റ്റ് ജൻ കപ്പ് അവസാനിച്ചുവെങ്കിലും ബ്ലാസ്റ്റേഴ്സ് റിസർവ് ടീം ഇംഗ്ലണ്ടിൽ ഒരു സൗഹൃദ മത്സരം കൂടി കളിച്ചേക്കും..
ജൂലൈ 27 മുതൽ ജൂലൈ 30 വരെയാണ് ഇംഗ്ലണ്ടിൽ വെച്ച് നെക്സ്റ്റ് ജൻ കപ്പ് അരങ്ങേറിയത്. രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നെക്സ്റ്റ് ജൻ കപ്പിൽ കളിച്ചത്.
ജൂലൈ 27 മുതൽ ജൂലൈ 30 വരെയാണ് ഇംഗ്ലണ്ടിൽ വെച്ച് നെക്സ്റ്റ് ജൻ കപ്പ് അരങ്ങേറിയത്. രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നെക്സ്റ്റ് ജൻ കപ്പിൽ കളിച്ചത്. രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ദയനീയമായി പരാജയപ്പെട്ടിരുന്നു.
സെമി ഫൈനലിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ടോട്ടൻഹാം ബ്ലാസ്റ്റേഴ്സിനെ പരാജയപെടുത്തിയത്. മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ക്രിസ്റ്റൽ പാലസിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽവി രുചിച്ചിരുന്നു. പക്ഷെ ഈ രണ്ട് മത്സരങ്ങളുടെ ബ്ലാസ്റ്റേഴ്സിന്റെ അനുഭവ സമ്പത്ത് വളരെ മികച്ചതാണ്.
എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് റിസർവ് ടീം ഉടനെ ഇന്ത്യയിലേക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.ബ്ലാസ്റ്റേഴ്സ് ഒരു സൗഹൃദ മത്സരം കൂടി ഇംഗ്ലണ്ടിൽ കളിക്കുമെന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.നാളെയാണ് ആ സൗഹൃദ മത്സരം അരങ്ങേറുക.
എ.എഫ്.സി വിമ്പിൾടണുയുമായിയാണ് സൗഹൃദ മത്സരങ്ങൾ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഈ മത്സരം ശേഷം ബ്ലാസ്റ്റേഴ്സ് റിസർവ് ടീമില്ലുള്ള മെയിൻ ടീം താരങ്ങൾ ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ടീമുമായി ചേരും.ബാക്കിയുള്ളവർ ഡ്യുറണ്ട് കപ്പിനുള്ള ടീമിനോപ്പം ചേരും.
Our Whatsapp Group