പ്രണയദിനത്തിൽ പിറന്നു വീണ് ചെകുത്താൻ കോട്ടയുടെ ഏഴാം നമ്പർ ശാപം തീർക്കാൻ തിയേറ്റർ ഓഫ് ഡ്രീംസിൽ അവതരിച്ചവൻ....
അന്ന് ഒരു ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസം ആയിരുന്നു. പതിവ് പോലെ റൂമറുകളിൽ ഒന്നാമത് നിന്നിട്ടും ഒരു കളിക്കാരനെ പോലും ടീമിലെത്തിക്കാൻ സാധിക്കാതെ യുണൈറ്റഡ് ട്രാൻസ്ഫർ വിൻഡോ അവസാനിപ്പിക്കുമെന്ന് കരുതിയ ആ ദിവസം. സാഞ്ചോ ഇന്ന് വരും നാളെ വരുമെന്ന് കേട്ട് മടുത്ത് അന്നത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ വുഡ്‌വാർഡിനെയും ഉടമസ്ഥരായ ഗ്ലെസെർസിനെയും വിമർശനങ്ങൾ കൊണ്ട് മൂടി ഓരോ യുണൈറ്റഡ് ആരാധകരും ഉറങ്ങാൻ ആരംഭിച്ചു.
പക്ഷെ പിറ്റേന്ന് കേട്ട വാർത്തകളും അവർക്ക് സുഖകരമായതായിരുന്നില്ല.സഞ്ചോയെ പ്രതീക്ഷിച്ചുയിരുന്ന ആരാധകർക്ക് മുന്നിലേക്ക് മാഞ്ചേസ്റ്റർ യുണൈറ്റഡ് അവരുടെ പുതിയ മൂന്നു താരങ്ങളെ പ്രദർശിപ്പിച്ചു. എഡിസൺ കവാനി, അലക്സ് ടെല്ലസ് & അമദ് ഡയാലോ.
പ്രിയപ്പെട്ട റൊണാൾഡോ ഓൾഡ് ട്രാഫോഡിൽ അവസാനമായി അണിഞ്ഞ ജേഴ്സി നമ്പർ ആയ 7 നമ്പർ കവാനിക്ക് കൊടുത്തപ്പോഴും ആരാധകർക്ക് പ്രതീഷ തെല്ലും ഉണ്ടായിരുന്നില്ല.മൈക്കൽ ഓവൻ,മെംഫിസ് ഡിപേ, ഏഞ്ചൽ ഡി മരിയ, അലക്സിസ് സാഞ്ചസ്, എന്നിവരുടെ ശ്രെണിയിലെ അവസാന പേരുകാരൻ മാത്രമായി അദ്ദേഹം മാറുമെന്ന് കരുതി.പക്ഷെ ആരാധകരുടെ മുൻ വിധികൾ വെറും മുൻ വിധികൾ മാത്രമാണ് തെളിയിക്കാൻ അദ്ദേഹത്തിന് അധികം നാളുകൾ ഒന്നും വേണ്ടി വന്നില്ല.
2020/21 പ്രീമിയർ ലീഗ് സീസൺ, മാച്ച് ഡേ 10, വേദി st. Marys സ്റ്റേഡിയം, സൗത്തംപ്റ്റോൺ.
ആദ്യ പകുതിയിൽ യുണൈറ്റഡ് രണ്ട് ഗോളിന് പുറകിൽ.രണ്ടാം പകുതിയിൽ ഒലെ മേസൺ ഗ്രീൻവുഡിനെ പിൻവലിച്ചു എഡിസൺ കവാനിയെ കളത്തിൽ ഇറക്കി. പിന്നീട് അങ്ങോട്ട് കവാനിയുടെ ചിറകിലേറി ചുവന്ന ചെകുത്താന്മാർ സൗത്താംപ്ടൺഗോൾ വല വിറപ്പിക്കുന്നതാണ്ക ണ്ടത്.മത്സരത്തിന്റെ 60 ആം മിനിറ്റ്,വലതു മൂലയിലൂടെ മുന്നേറിയ കവാനി ബോക്സിലേക്ക് ഒരു ക്രോസ്സ്. ക്രോസ്സ് സ്വീകരിച്ച ബ്രൂണോ ഒട്ടു വൈകാതെ തന്നെ ഗോൾ വല കുലുക്കി. സ്കോർ 2-1
തുടർചയായ മുന്നേറ്റങ്ങൾക്ക് ശേഷം സൗത്താംപ്ടൺബോക്സിലെ കൂട്ട പൊരിച്ചില്ലിന് ശേഷം ബോക്സിന്റെ പുറത്തു നിന്ന് ഒരു ക്രോസ്സ്, ഇരയെ കാത്തിരിക്കുന്ന വേട്ടകാരനെ പോലെ കവാനി ബോളിലേക്ക് ചാടി വീണു തന്റെ തല കൊണ്ട് പന്തിനെ വലയിലേക്ക് തിരിച്ചു വിട്ടു. സ്കോർ 2-2.
മത്സരം അന്ത്യതോട് അടക്കുന്നു . അവസാന വിസിൽ ഊതാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം. ഇടത് മൂലയിൽ നിന്ന് റാഷ്‌ഫോഡ് നൽകിയാ ക്രോസ്സ് തന്റെ തല കൊണ്ട് ഒരിക്കൽ കൂടി ഗോൾ പോസ്റ്റിലേക്ക് തിരിച്ചു വിട്ടു അയാൾ ആഘോഷിക്കുകയാണ്.
അതെ ചുവന്ന ചെകുത്താന്മാർക്ക് അവിടെ മുതൽ അവൻ പ്രിയപ്പെട്ടവനാവുകയായിരുന്നു .ആപത്തു ഘട്ടത്തിൽ കുറക്കൻ മൂലയെ രക്ഷിക്കാൻ വന്ന മിന്നൽ മുരളിയെ പോലെ സൈഡ് ബെഞ്ചിൽ നിന്ന് എത്രയോ തവണ അയാൾ കഴിഞ്ഞ സീസണകളിൽ യുണൈറ്റഡിനെ രക്ഷിച്ചിരിന്നു.
അങ്ങ് പി എസ് ജി യിൽ നെയ്മറിന്റെ ഒപ്പം പെനാൽറ്റിക്ക് വേണ്ടി അടികൂടിയ അദ്ദേഹം തങ്ങളുടെ പ്രിയപ്പെട്ട ടീമിലേക്ക് വരുമ്പോൾ ഒരു പക്ഷെ ടീമിൽ ഒത്തിണക്കത്തെ ബാധിക്കുമെന്ന് കരുതിയ ആരാധകർ ചുരക്കമല്ല. പക്ഷെ തന്റെ ടീമിനും ടീമംഗങ്ങൾക്കും വേണ്ടി സ്വന്തം ജീവൻ പോലും വെടിയാൻ മടിയില്ലാത്തവനാണ് അദ്ദേഹം എന്ന് എത്രയോ തവണ തെളിയിച്ചതാണ്.
റൊണാൾഡോ തിരകെ യൂണിറ്റേഡിലേക്ക് എത്തിയപ്പോഴും ഒരു മടിയുമില്ലാതെ താൻ ധരിച്ചുരുന്ന ഏഴാം നമ്പർ ജേഴ്‌സി അദ്ദേഹത്തിൻ തിരകെ നൽകിയതും മാസങ്ങൾക്ക് ശേഷം ഓൾഡ് ട്രാഫോഡിൽ തിരകെയെത്തിയ ആരാധകർക്ക് സമ്മാനിച്ച അത്ഭുത ഗോളും ഒക്കെ തന്നെയാണ് തീയേറ്റർ ഓഫ് ഡ്രീംസിൻ അവരുടെ പ്രിയപ്പെട്ട എൽ മറ്റഡോറിനെ അത്രേമേൽ പ്രിയപെട്ടതാക്കുന്നതും.
അടുത്ത സീസണിൽ തീയേറ്റർ ഓഫ് ഡ്രീംസിൽ എഡിസൺ കവാനി ഉണ്ടാകുവാനുള്ള സാധ്യത തുലോം ചുരുക്കമാണ്. എന്നിരുന്നാലും താൻ യൂണിറ്റെടിനുവേണ്ടി കളിച്ചപ്പോഴെല്ലാം തന്റെ കഴിവിന്റെ നൂറു ശതമാനവും ആ ടീമിനുവേണ്ടി കൊടുത്തു എന്നതിൽ അഭിമാനിച്ചുക്കൊണ്ട് കാവാനിക്ക് പടിയിറങ്ങാം