നാളെ രാഹുൽ കളിച്ചേക്കും:ഇവാൻ വുകമനോവിച്ച്...
ഹൈദരാബാദുമായി നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ മലയാളി താരം കെ പി രാഹുൽ കളിച്ചേക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.രാഹുലിന്റെ കാര്യത്തിൽ റിസ്കെടുക്കാൻ തങ്ങൾക്ക് താല്പര്യമില്ലാത്തത്കൊണ്ടാണ് എ ടി കെ മോഹൻ ബഗാനുമായുള്ള മത്സരത്തിൽ കളിപ്പിക്കാതിരുന്നതെന്ന് ഇവാൻ കൂട്ടി ചേർത്തു.പരിക്കുമൂലം പുറത്തിരിക്കുന്ന നിഷു കുമാർ പരിക്കിൽ നിന്നും പൂർണമായി മുക്തനായിട്ടില്ലാത്തത് നാളെ കളിച്ചേക്കില്ലെന്നും ഇവാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ജനുവരിയിൽ കോവിഡ് വന്നത് ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്നും പ്രതിഭ സമ്പന്നരായ കളിക്കാരാണ് ടീമിലുള്ളത്.അതുകൊണ്ട് നാളത്തെ മത്സരത്തിൽ വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാൻ തങ്ങൾ ശ്രെമിക്കുമെന്നും ഇവാൻ അഭിപ്രായപെട്ടു.
സോഷ്യൽ മീഡിയയിൽ നടക്കുന്ന യുദ്ധങ്ങളെക്കുറിച്ചു ഇവാന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു.
"സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്, എല്ലാ കളിക്കാർക്കും അത് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായി ഞാൻ സോഷ്യൽ മീഡിയ ഇല്ലാതെ വളർന്ന ആളാണ്. മത്സരങ്ങൾക്ക് ശേഷം ചില കളിക്കാർ പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ കളിക്കാരോട് പറയിഞ്ഞിട്ടില്ല, പക്ഷേ ഓരോ കളിക്കാരും അവരവർ പറയുന്ന കാര്യങ്ങൾക്ക് ഉത്തരവാദികളായിരിക്കണം.സോഷ്യൽ മീഡിയയിൽ ആർക്കും അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കാം,സോഷ്യൽ മീഡിയ ലോകത്തെ അറിയാനുള്ള ഉപാധിയായി ആണ് ഞാൻ കണക്കാക്കുന്നത് . എല്ലാവർക്കും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കഴിയും, പക്ഷേ നമ്മള്‍ പറയുന്ന കാര്യങ്ങൾക്ക് നമ്മള്‍ തന്നെ ഉത്തരവാദിത്തമുള്ളവരായിരിക്കണം"