ലോൺ ബോൾസിൽ സ്വർണം നേടി ടീം ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും പഴക്കം ചെന്ന കായിക ഇനങ്ങളിലൊന്നാണ് ലോൺ ബൗൾസ്.

ലോൺ ബോൾസിൽ സ്വർണം നേടി ടീം ഇന്ത്യ

രിത്രനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി ലോൺ ബോൾസിൽ ഇന്ത്യക്ക് സ്വർണം. ഫൈനലിൽ ദക്ഷിണ ആഫ്രിക്കയെ തകർത്തത് 17-10 എന്നാ സ്കോർനിലയിൽ.

കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും പഴക്കം ചെന്ന കായിക ഇനങ്ങളിലൊന്നാണ് ലോൺ ബൗൾസ്, 1930-ലെ ഉദ്ഘാടന പതിപ്പ് മുതൽ എല്ലാ പതിപ്പുകളിലും ലോൺ ബൗൾസ് അരങ്ങേറിയിട്ടുണ്ട്. സാധാരണക്കാരുടെ കണ്ണിന് ഈ കായികം വിരസമായി തോന്നാമെങ്കിലും, ആവേശകരമായ മത്സരത്തിന് വേണ്ടിയുള്ള ഒരു കൂട്ടം സങ്കീർണ്ണമായ നിയമങ്ങൾ  ഈ മത്സരത്തിനുണ്ട്. ഒപ്പം വേറിട്ട കാഴ്ചാനുഭവവും.

നിയമങ്ങൾ

പേര് സൂചിപ്പിക്കുന്നത് പോലെ, പച്ചനിറത്തിലുള്ള പുൽത്തകിടികൾ നിറഞ്ഞു നിൽക്കുന്ന ഒരു മൈതാനത്താണ് ഈ മത്സരം കളിക്കുന്നത്. ഔട്ട്‌ഡോർ ബൗൾസ് എന്നും ഈ കായിക ഇനം അറിയപ്പെടുന്നു. ലോൺ ബൗൾസിലെ മത്സരാർഥിയുടെ ലക്ഷ്യം 'ജാക്ക്' എന്ന് വിളിക്കുന്ന ലക്ഷ്യത്തിലേക്ക് ഒരു പന്ത് ഉരുട്ടി എത്തിക്കുക എന്നുള്ളതാണ്.സിംഗിൾസ്, ഡബിൾസ്, ട്രിപ്പിൾസ്, ഫോറുകൾ എന്നിങ്ങനെ നാല് ഫോർമാറ്റുകളിലായാണ് ഈ മത്സരം നടക്കുന്നത്. ഒരു ലോൺ ബൗൾസ് മത്സരത്തിൽ രണ്ട് ടീമുകൾക്ക് മാത്രമേ മത്സരിക്കാനാകൂ.

ഒരു ടീം ഒരു അറ്റത്ത് നിന്ന് എതിർ അറ്റത്തേക്ക് 'ജാക്ക്' എന്നറിയപ്പെടുന്ന ചെറിയ പന്ത് ഉരുട്ടിക്കൊണ്ട്  മത്സരം ആരംഭിക്കുന്നു. ജാക്ക് കുറഞ്ഞത് 23 മീറ്ററെങ്കിലും സഞ്ചരിക്കണം. എവിടെയാണ് പന്ത് നിൽക്കുന്നത്  നിൽക്കുന്ന ദൂരത്തിനനുസരിച്ച് പോയിന്റ് ലഭിക്കുന്നു, കളിക്കാരുടെ ആത്യന്തിക ലക്ഷ്യം ഏറ്റവും അറ്റത്തേക്ക് പന്ത് എത്തിക്കുക എന്നുള്ളതാണ്. ടീമുകൾ അവരുടെ പന്തുകൾ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ മാറിമാറി അവസരങ്ങൾ ഉപയോഗിക്കുന്നു. ഓരോ ടീമിനും പന്തുകൾ ഉരുട്ടാനുള്ള അവസരങ്ങളുടെ എണ്ണം  ഫോർമാറ്റിനെ ആശ്രയിച്ചാണിരിക്കുന്നത്. സിംഗിൾസ് ഫോർമാറ്റിൽ ഒരു ടീമിന് നാല് അവസരങ്ങൾ ലഭിക്കുന്നു. മൾട്ടി-പ്ലെയർ ഫോർമാറ്റുകളിൽ, ഒരു ടീമിലെ ഒരു കളിക്കാരന് രണ്ട് ത്രോകൾ ലഭിക്കും.ഒരു റൗണ്ടിൽ ആകെ അനുവദിച്ച ത്രോകളുടെ എണ്ണം പൂർത്തിയാകുമ്പോൾ സ്‌കോറുകൾ കണക്കാക്കുന്നു.ഇതിനു ശേഷം എതിർ ടീമിനായിരിക്കും അവസരം.

ലോൺ ബൗളുകളുടെ നിയമങ്ങൾ വളരെ ലളിതമാണ്. 'ജാക്ക്' എന്ന് അറിയപ്പെടുന്ന ലക്ഷ്യത്തോട് ഏറ്റവും അടുത്ത് ബൗളുകൾ എത്തിക്കുവാൻ കഴിയുന്ന ടീം പോയിന്റുകൾ നേടുന്നു. ഫോറുകൾ അല്ലെങ്കിൽ നാല് -ടീമംഗങ്ങൾ മത്സരിക്കുന്ന ഫോർമാറ്റിൽ, ഓരോ ടീമിനും ഒരറ്റത്ത് നിന്ന് എട്ട് ത്രോകൾ അല്ലെങ്കിൽ റോളുകൾ ലഭിക്കും. 18 എൻഡുകൾ(റൗണ്ടുകൾ)ടീമുകൾ കളിച്ചതിന് ശേഷമാണ് മത്സരം പൂർത്തിയാകുന്നത്. ഒരു ടീമിന് അതിന്റെ എതിരാളികളേക്കാൾ കൂടുതൽ ദൂരത്തിലും ജാക്ക് എന്നറിയപ്പെടുന്ന ലക്ഷ്യത്തിന്റെ ഏറ്റവും അടുത്തും ബൗൾ എത്തിക്കാനായാൽ അങ്ങനെ എത്തിക്കുന്ന ടീമിനായിരിക്കും പോയിന്റുകൾ നൽകുക. ഉദാഹരണത്തിന്: ടീം B യുടെ ഏറ്റവും അടുത്തുള്ള ബൗളിനേക്കാൾ  രണ്ട് ബൗളുകൾ 'ജാക്കിനോട്' അടുത്ത് ടീം A ക്കു എത്തിക്കാനായാൽ , ടീം A ക്കു രണ്ട് പോയിന്റുകൾ ലഭിക്കുന്നു. എന്നാൽ A ടീമിനു ബി യുടെ ഏറ്റവും അടുത്തുള്ള ബൗളിനേക്കാൾ മൂന്ന് ബൗളുകൾ ലക്ഷ്യത്തോട് അടുത്ത് വെച്ചാൽ അതിന് മൂന്ന് പോയിന്റ് ലഭിക്കും. 18-ഏൻഡ് ന്  ശേഷം കൂടുതൽ പോയിന്റ് നേടുന്ന ടീം വിജയിക്കും. വേണമെങ്കിൽ , ഒരു മത്സരത്തിൽ കളിക്കേണ്ട എന്ഡുകളോ എറിയേണ്ട പന്തുകളുടെ എണ്ണങ്ങളോ ടീമുകൾക്ക് മുൻകൂട്ടി നിശ്ചയിക്കാനും അവകാശമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, വേൾഡ് ബൗൾസ് വെബ്‌സൈറ്റിൽ നിങ്ങൾക്ക്  സന്ദർശിക്കാം.

ഈ മത്സരത്തിന് ഉപയോഗിക്കുന്ന ഒരു പന്തിന് ഏകദേശം 1.5 കിലോഗ്രാം ഭാരം വരും. ആ പന്തിന്റെ ഒരു വശത്തിന് തൂക്കം കൂടുതലായിരിക്കും. ഇത് മത്സരാർതിക്ക് പന്തിനെ തനിക്ക് ഇഷ്ടമുള്ളടത്തേക്ക് തിരിക്കുന്നതിനു സഹായിക്കുന്നു.

കോമൺവെൽത്ത് ഗെയിംസിൽ 20 സ്വർണം വീതം നേടിയ സ്‌കോട്ട്‌ലൻഡും ഇംഗ്ലണ്ടുമാണ് ലോൺ ബൗൾസിൽ ഏറ്റവും കൂടുതൽ വിജയം കൈവരിച്ച രാജ്യങ്ങൾ. ആകെ നേടിയ മെഡലുകളുടെ അടിസ്ഥാനത്തിൽ 20 സ്വർണവും 9 വെള്ളിയും 22 വെങ്കലവുമടക്കം 51 മെഡലുകളോടെ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. അടുത്തിടെ, ഓസ്‌ട്രേലിയ മത്സരങ്ങളിൽ ആധിപത്യം പുലർത്തുന്നുണ്ട് . 2018 കോമൺവെൽത്ത് ഗെയിംസിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും നേടിയ ഓസ്ട്രേലിയ  മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.