സൂപ്പർ താരങ്ങളില്ലാതെ ചെൽസിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ്..

സൂപ്പർ താരങ്ങളില്ലാതെ ചെൽസിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ്..

Manchester United Vs Chelsea 29/04/2022 (00.15)

ചെൽസിക്കെതിരെ വരാനിരിക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരങ്ങൾ ഇല്ലാതെയാവും മത്സരിക്കാനിറങ്ങുകയെന്ന് യുണൈറ്റഡ് പരിശീലകൻ റാഗ്നിക്ക്.പരിക്കുമൂലം ക്യാപ്റ്റൻ ഹാരി മാഗ്വിയർ , ജേഡൻ സാഞ്ചോ, ഫ്രഡ്‌ എന്നിവർ കളിക്കുകയില്ലെന്നും റൈറ്റ് ബാക്ക് വാൻ ബിസാക്ക കളിക്കുമോയെന്ന കാര്യം സംശയമാണെന്നും റാഗ്നിക്ക് പത്ര സമ്മേളനത്തിൽ അറിയിച്ചു.എഡിൻസൺ കവാനി ,ലുക്ക് ഷാ ,പോൾ പോഗ്ബ എന്നിവർ പരിക്കുമൂലം നേരത്തെ തന്നെ ടീമിന് പുറത്താണ്.

Hannibal Mejbri
Alejandro Garnacho

തങ്ങൾ ഏറ്റവും മികച്ച ടീമിനെ തന്നെ അണി നിരത്തുമെന്നും ചില യുവതാരങ്ങൾ ചെൽസിയുമായുള്ള മത്സരത്തിന്റെ ആദ്യ പതിനൊന്നിൽ ഇടം നേടുമെന്നും റാഗ്നിക്ക് കൂട്ടിച്ചേർത്തു. റൊണാൾഡോ 2.0 ആകാൻ സാധ്യതയുണ്ടെന്ന് വിമർശകർ വാഴ്ത്തിപാടുന്ന അക്കാഡമിക് പ്രോഡക്റ്റ് ആയ അലജാൻഡ്രോ ഗാർനാച്ചോ കൂടാതെ ലിവർപൂളിനെതിരെ കളത്തിലിറങ്ങിയ യുവതാരം ഹാന്നിബാൾ എന്നിവരും നാളെ കളിച്ചേക്കും.

അവസാന നാലു മത്സരങ്ങളിൽ മൂന്നിലും തോൽവി വഴങ്ങിയ ചുവന്ന ചെകുത്താന്മാരുടെ ചാമ്പ്യൻസ് ലീഗിലേക്കുള്ള യോഗ്യത നിലവിലെ സാഹചര്യത്തിൽ ഏകദേശം അവസാനിച്ചതുപോലെയാണ്.ഭാഗ്യദേവത കടാക്ഷിച്ചാൽ ഇനിയുള്ള നാല് മത്സരങ്ങൾ വിജയിച്ചാൽ യോഗ്യത നേടാൻ സാധ്യതയില്ലാതില്ല.ഏതായാലും വളരെ മോശം പ്രകടനം കാഴ്ച്ച വെക്കുന്ന യുണൈറ്റഡിന് ചെൽസിക്കെതിരായുള്ള അടുത്ത മത്സരത്തിലെ വിജയം അനിവാര്യമാണ്.