ആകാശ് മിശ്ര ജാപ്പനീസ് ക്ലബ്ബിലേക്ക്
ആകാശ് മിശ്ര ജാപ്പനീസ് ലീഗിലേക്ക്
ഇന്ത്യൻ ഫുട്ബോളിൽ നിന്ന് ജപ്പാനീസ് ലീഗിലേക്ക് പോകുന്ന ആദ്യ താരമായി മാറി ആകാശ് മിശ്ര. പ്രമുഖ മാധ്യമ പ്രവർത്തകനായ ഡെബാപ്രിയയാണ് ഇപ്പോൾ ഈ വാർത്ത പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.
ജപ്പാനിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ് സി മച്ചിടാ സെൽവിയയുമായി ആകാശ് മിശ്ര കരാർ ഒപ്പിട്ട് കഴിഞ്ഞു.ഇരു ക്ലബ്ബുകൾ കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു.ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി വരാനൊള്ളു.
ലോൺ വഴിയാണോ അതോ സ്ഥിര താരമായിട്ടാണോ താരത്തെ സ്വന്തമാക്കുന്നത് വ്യക്തമല്ല. എന്നാൽ താരത്തെ തങ്ങളുടെ സ്വന്തം താരമായി സ്വീകരിക്കാനാണ് ജപ്പാൻ ക്ലബ് ഒരുങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനം വരുമ്പോൾ നമുക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ വർഷം ഹൈദരാബാദ് എഫ് സി കിരീടം ചൂടിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ആകാശ് മിശ്ര.താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ടായിരുന്നു എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.കൂടുതൽ വിവരങ്ങൾക്ക് വേണ്ടി xtremedesportes പിന്തുടരുക.
Our Whatsapp Group