വീണ്ടും വിജയം! റൊണാൾഡോയുടെ അൽ നസർ കുതിപ്പ് തുടരുന്നു
എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഈസ്റ്റിഗാൽ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി അൽ നസർ.
എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഈസ്റ്റിഗാൽ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി അൽ നസർ. മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ആയിരുന്നു അൽ നസർ തങ്ങളുടെ വിജയ ഗോൾ നേടിയത്. 81ആം മിനിറ്റിൽ അയ്മെറിക് ലാപ്പോർട്ടെ ആയിരുന്നു അൽ നസറിനു വേണ്ടി ഗോൾ നേടിയത്.
വിജയത്തോടെ എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ പോയിന്റ് പട്ടികയിൽ നാലു മത്സരങ്ങളിൽ നിന്നും മൂന്നു വിജയവും ഒരു സമനിലയും ഉൾപ്പെടെ 7 പോയിന്റുമായി നാലാം സ്ഥാനത്താണ് അൽ നസർ.
സൗദി പ്രോ ലീഗിൽ മൂന്നാം സ്ഥാനത്തുമാണ് അൽ നസർ ഉള്ളത്. സൗദി ലീഗിൽ 7 മത്സരങ്ങളിൽ നിന്നും 5 വിജയവും രണ്ട് സമനിലയും നേടി കൊണ്ട് 17 പോയിന്റ് ആണ് അൽ നസറിന്റെ കൈകളിൽ ഉള്ളത്. ഇത്രതന്നെ മത്സരങ്ങളിൽ നിന്നും ഏഴ് വിജയവുമായി 21 പോയിന്റ് സ്വന്തമാക്കി ഒന്നാം സ്ഥാനത്തുള്ളത് അൽ ഹിലാൽ ആണ്. ആറ് വിജയവും ഒരു തോൽവിയും അടക്കം 18 പോയിന്റുമായി ഇത്തിഹാദുമാണ് രണ്ടാം സ്ഥാനത്ത്.