മികച്ച ഫോം തുടർന്ന് ഗുപ്റ്റിൽ, സൂപ്പർ സ്മാഷ് വിശേഷങ്ങൾ..
മികച്ച ഫോം തുടർന്ന് ഗുപ്റ്റിൽ, സൂപ്പർ സ്മാഷ് വിശേഷങ്ങൾ..
മികച്ച ഫോം തുടർന്ന് ഗുപ്റ്റിൽ, സൂപ്പർ സ്മാഷ് വിശേഷങ്ങൾ..
സൂപ്പർ സ്മാഷിലെ 6 മത്തെ മത്സരത്തിൽ ഓക്ക്ലാൻഡിന് വിജയം.കാന്റർബറിയെ തോല്പിച്ചത് 13 റൺസിന്.
ടോസ് നേടിയ കാന്റർബറി നായകൻ "Cole Mcconhie" ബൗളിംഗ് തിരഞ്ഞെടുത്തു. ഓക്ക്ലാൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് സ്വന്തമാക്കി.35 പന്തിൽ 60 റൺസ് നേടിയ മാർട്ടിൻ ഗുപ്റ്റിലാണ് ഇന്നിങ്സ് ടോപ് സ്കോറർ.33 പന്തിൽ 53 റൺസ് സ്വന്തമാക്കിയ ദേവൺ ജേക്കബസ് ഗുപ്റ്റിലിന് മികച്ച പിന്തുണ നൽകി.കാന്റർബറിക്ക് വേണ്ടി ഹെൻറി ഷിപ്ലി 5 വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാന്റർബറി 19.2 ഓവറിൽ 172 റൺസിന് ഓൾ ഔട്ടായി.56 റൺസ് നേടിയ ടോം ലാതം മികച്ചു നിന്നു.30 പന്തിൽ 56 റൺസുമായി ചാഡ് ബൗസ് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ അടിച്ചു തകർത്ത മാത്യു ബോയ്‌ലിനും വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല.18 പന്തിൽ 37 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.ഓക്ലാൻഡിന് വേണ്ടി മക്കേനസിയും ഫെർൻസും മൂന്നു വിക്കറ്റ് വീതം നേടി.
ഇരു ടീമുകളിലും കളിച്ച പ്രമുഖ കിവീസ് താരങ്ങൾ ഇവർ ആയിരുന്നു.
ഓക്ലാൻഡ് - ഗുപ്റ്റിൽ
കാന്റർബറി - ലാത്തം,കൈൽ ജാമിസൺ, സോധി, വില്യം റൂർക്കെ