ഇവാനെ കലുഷനിയെ സ്വന്തമാക്കിയതിൽ രസകരമായ കഥയുണ്ടെന്ന് ഇവാൻ ആശാൻ..
ഇവാനെ കലുഷനിയെ സ്വന്തമാക്കിയതിൽ രസകരമായ കഥയുണ്ടെന്ന് ഇവാൻ ആശാൻ..
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ സ്വന്തമാക്കിയ മികച്ച താരങ്ങളിൽ ഒരാളാണ് ഇവാൻ കലുഷനി. ഇപ്പോൾ ഇവാൻ കലുഷനിയെ സ്വന്തമാക്കിയതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ ട്വിറ്റർ സ്പാസിൽ കൊടുത്ത അഭിമുഖത്തിലാണ് നമ്മുടെ പ്രിയപ്പെട്ട ആശാൻ ആ രസകരമായ കഥ പറഞ്ഞത്.
താൻ ഇവാനെ സ്വന്തമാക്കാൻ പറഞ്ഞത് അദ്ദേഹത്തിന്റെ ക്വാളിറ്റി കണ്ടാൽ മറിച്ചു അദ്ദേഹത്തിന്റെ പേര് കണ്ടാണെന്ന് രസകരമായ രീതിയിയിലാണ് ഇവാൻ വുകമനോവിച് മറുപടി കൊടുത്തത്.ഉക്രൈനിൽ നിന്നാണ് മധ്യനിര താരം ഇവാൻ കലിയുഴനിയെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.24 വയസാണ് അദ്ദേഹത്തിന്റെ പ്രായം. 2022-23 സീസൺ മാത്രമേ അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ കളിക്കുകയൊള്ളു.
സെന്റർ മിഡ് ഫീൽഡാണ് താരത്തിന്റെ പൊസിഷൻ. സെന്റർ ബാക്ക് ഡിഫെൻസീവ് മിഡ് ഫീൽഡ് എന്നീ പൊസിഷനുകളിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കും. രണ്ടാം ഇവാന്റെ കളി വിരുന്നിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
Our Whatsapp Group