വിജയം തുടരാൻ ബ്ലാസ്റ്റേഴ്‌സ് വനിതകൾ ഇന്നിറങ്ങുന്നു....
വിജയം തുടരാൻ ബ്ലാസ്റ്റേഴ്‌സ് വനിതകൾ ഇന്നിറങ്ങുന്നു....
ചരിത്ര വിജയത്തിന് ശേഷം കേരള വനിതാ ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് വനിതകൾ ഇന്നിറങ്ങുന്നു. മത്സരം വൈകിട്ട് 4 മണിക്ക് ആരംഭിക്കും.സ്പോർട്സ് കാസ്റ് ഇന്ത്യയുടെ യൂ ട്യൂബ് ചാനലിൽ മത്സരം തത്സമയം കാണാം.
എസ് ബി എഫ് എ പൂവറാണ് എതിരാളികൾ. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തന്നെയാണ് ഈ മത്സരവും. തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ മത്സരത്തിൽ ഗോൾ മഴ പെയ്യിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ പെൺ പുള്ളികൾ തങ്ങളുടെ വേട്ട ആരംഭിച്ചത്.എതിരില്ലാത്ത 10 ഗോളുകൾക്ക് അന്ന് ബ്ലാസ്റ്റേഴ്‌സിനോട് കീഴടങ്ങിയത് എമിരേറ്റ്സ് സോക്കർ ക്ലബ്ബായിരുന്നു.
ഇന്നത്തെ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻപിടിക്കുക ആദ്യ മത്സരത്തിൽ കളം നിറഞ്ഞു കളിച്ച മാളവിക തന്നെയാകും. മാളവിക എത്തിച്ചു നൽകുന്ന പന്തുകൾ ഗോൾ വലയിലേക്ക് തിരിച്ചു വിടാൻ അപൂർണയെ പോലെയുള്ള മുന്നേറ്റനിര താരങ്ങൾ കൂടിയാകുമ്പോൾ ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചു കെട്ടാൻ എതിരാളികൾ വിയർക്കുമെന്നത് ഉറപ്പാണ്.ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "xtremedesportes" സന്ദർശിക്കുക.
Our Whatsapp Group
To Join Click here
Our Telegram
To Join Click here
Our Facebook Page
To Join Click here