ഈസ്റ്റ് ബംഗാളിന് ഭ്രാന്തയോ??, മലയാളി താരങ്ങൾ ഇനിയും ഈസ്റ്റ് ബംഗാളിലേക്ക്
ഈസ്റ്റ് ബംഗാളിന് ഭ്രാന്തയോ??, മലയാളി താരങ്ങൾ ഇനിയും ഈസ്റ്റ് ബംഗാളിലേക്ക്
കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാന ചർച്ച വിഷയം ഈസ്റ്റ് ബംഗാളാണ്.മുൻ ഇന്ത്യൻ പരിശീലകൻ കോൺസ്റ്റാന്റിനെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു. മലയാളിയും കേരളത്തിന് സന്തോഷ് ട്രോഫി നേടി കൊടുത്ത പരിശീലകനുമായ ബിനോ ജോർജിനേ സഹ പരിശീലകനുമായി നിയമിച്ചിരുന്നു.
ബിനോ ജോർജിനെ സഹ പരിശീലകനായി നിയമിച്ചതിന് ശേഷം ഒരുപാട് മലയാളി താരങ്ങളെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി സൂപ്പർ താരം വി പി സുഹൈറുമായി ഈസ്റ്റ് ബംഗാൾ കരാറിലെത്തി കഴിഞ്ഞു. മാത്രവുമല്ല ബ്ലാസ്റ്റേഴ്‌സിൽ നിന്ന് യുവ താരം നൗറാം മഹേഷ് സിങ്ങിനെയും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി.
നേരത്തെ കേരളത്തിന് ഈ വർഷം സന്തോഷ് ട്രോഫി സമ്മാനിച്ച ക്യാപ്റ്റൻ ജിജോ ജോസഫിനും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ സന്തോഷ് ട്രോഫിയിലെ അത്ഭുത ബാലൻ ജെസിൻ ടി കെ യും ഈസ്റ്റ് ബംഗാൾ ഉടൻ തന്നെ സ്വന്തമാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ രണ്ട് ദിവസമായി ഇരുപത്തിലധികം താരങ്ങളെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി എന്നും റിപ്പോർട്ടുകളുണ്ട്.ഇപ്പോൾ മലയാളി ജോബി ജസ്റ്റിനെയും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes " പിന്തുടരുക.
കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page