സഞ്ജു ട്വന്റി ട്വന്റി ലോകക്കപ്പ് ടീമിന്റെ ഫസ്റ്റ് ഇലവനിലേക്കോ!, ക്രിക്ഇൻഫോ പുറത്ത് വിട്ട റിപ്പോർട്ട് ഇങ്ങനെ..

ട്വന്റി ട്വന്റി ലോകക്കപ്പ് ടീം ഏതാനും ദിവസങ്ങക്ക് ഉള്ളിൽ പ്രഖ്യാപിക്കും. എല്ലാവരും ഉറ്റു നോക്കുന്നത് വിക്കറ്റ് കീപ്പർ സ്പോട്ടിലേക്കാണ്. എന്നാൽ മലയാള ക്രിക്കറ്റ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് ക്രിക്ഇൻഫോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സഞ്ജു സാംസൺ ട്വന്റി ട്വന്റി ലോകക്കപ്പ് പ്ലെയിങ് ഇലവണിൽ ഉണ്ടായേക്കും.
റിഷബ് പന്ത് രണ്ടാം ചോയ്സ് വിക്കറ്റ് കീപ്പറാവും. രാഹുലിന് ടീമിൽ സ്ഥാനം ലഭിച്ചേക്കിലെന്നും ഈ റിപ്പോർട്ടിലുണ്ട്. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ച യുവ താരങ്ങളെ ആരെയും ടീമിൽ ഉൾപെടുത്താൻ ബി സി സി ഐ ആഗ്രഹിക്കുന്നിലെന്നും ഈ റിപ്പോർട്ടിലുണ്ട്.പക്ഷെ മയങ്ക് യാദവിന് പരിക്ക് ഏറ്റിരുന്നില്ലെങ്കിൽ തീർച്ചയായും അദ്ദേഹം ലോകകപ്പ് ടീമിൽ കളിച്ചേനെ എന്നും ഈ റിപ്പോർട്ട് വ്യക്തമാക്കി.ചാഹാലിനെ ടീമിൽ ഉൾപെടുത്താൻ സാധ്യതയില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കുൽദീപ് മാത്രമാവും ടീമിലെ ഒരേ ഒരു റിസ്റ്റ് സ്പിന്നർ. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നെ ദുബേ സ്‌ക്വാഡിലുണ്ടാവും. ക്രിക്ഇൻഫോ പുറത്ത് വിട്ട ടീം ചുവടെ ചേർക്കുന്നു.
India's Likely t20 wc squad as per cricinfo