എമി മാർട്ടിനെസിനെതിരെ നടപടിക്ക് സാധ്യത..

എമി മാർട്ടിനെസിനെതിരെ നടപടിക്ക് സാധ്യത..

എമി മാർട്ടിനെസിനെതിരെ നടപടിക്ക് സാധ്യത..
(Pic credit :Mailonline)

അർജന്റീനയുടെ ലോകകപ്പ് ഹീറോ എമി മാർട്ടിനെസിനെതിരെ നടപടികൾക്ക് സാധ്യത.ലോകക്കപ്പിന് ശേഷം നടത്തിയ ആഹ്ലാദ പ്രകടനങ്ങൾ ഫിഫയുടെ ഫെയർ പ്ലേ ലംഘിക്കുന്നതാണെന്നാണ്  വിലയിരുത്തൽ.അത് കൊണ്ട് തന്നെ ഫിഫ അനേഷണം ആരംഭിക്കാൻ പോവുകയാണ്.

ഗോൾഡൻ ഗ്ലോവ് ജയിച്ചതിന് ശേഷം മാർട്ടിനെസ് നടത്തിയ ആഹ്ലാദപ്രകടനവും ഡ്രസിങ് റൂമിൽ എമ്പാപ്പേയേ കളിയാക്കിയേ വീഡിയോയും കൂടാതെ അർജന്റീനയിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് ഇടയിൽ എമ്പാപ്പേയേ പാവയോട് ഉപമിച്ചു കളിയാക്കിയതുമെല്ലാം ഫിഫയുടെ ഈ അനേഷണ പരിധിയിൽ പെടുന്ന കാര്യങ്ങളാണ്.

അർജന്റീനക്ക്‌ പുറമെ ഇക്കഡോറും സെർബിയും ഫിഫയുടെ അനേഷണത്തിന്റെ വിധേയമാകും. ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ തോൽപ്പിച്ചാണ് അർജന്റീന ലോകകപ്പ് സ്വന്തമാക്കിയത്. അർജന്റീനയുടെ മൂന്നാമത്തെ ലോകകിരീടവും മെസ്സിയുടെ ആദ്യത്തെ ലോകകിരീടവും കൂടിയായിരുന്നു ഇത്.കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page