ചെകുത്താൻ കോട്ടയിലെ രാക്ഷസൻ ഒരായിരം പിറന്നാൾ ആശംസകൾ
നമുക്ക് അത്രമേൽ പ്രിയപ്പെട്ട ചിലരുണ്ട്. നമ്മൾ അത്രമാത്രം സ്നേഹിക്കുന്ന ഒരാൾ. ഒരിക്കലും നമ്മളെ വിട്ട് പോകില്ലെന്ന് ഉറപ്പുള്ള ഒരാൾ. പക്ഷെ ആ ഉറപ്പ് ലംഘിച്ചിട്ടും നമ്മൾ അത്രമേൽ ആ ഒരാളെ വീണ്ടും സ്നേഹിക്കും. ആ ഒരാളെ പറ്റി ചിലപ്പോൾ നാം വാ തോരാതെ വർണിക്കും മറ്റു ചിലപ്പോൾ അയാളെ പറ്റി വർണിക്കാൻ വാക്കുകൾ ഇല്ലാതെയാകും.
അങ്ങ് സ്വപ്നങ്ങളുടെ തീയേറ്ററിലെ ആരാധകരുടെ മനസ്സിൽ അത്തരത്തിൽ ഒരു മനുഷ്യനുണ്ട്. മാഞ്ചേസ്റ്റർ യുണൈറ്റഡ് എന്നാ കുടുംബത്തിലേക്ക് എന്നോ ഒരിക്കൽ മേഴ്‌സിസൈഡിന്റെ നീല തെരുവുകളിൽ നിന്ന് വിരുന്നുകാരനായി എത്തിയവൻ.ഒടുവിൽ ആ കുടുംബത്തിന് എല്ലാം നൽകി കൊണ്ട് പടിയിറങ്ങിവൻ.ചെകുത്താൻ കോട്ടയിലെ യഥാർത്ഥ രാക്ഷസൻ."Wayne mark rooney".
13 വർഷങ്ങൾക്ക് ഇടയിൽ ചെകുത്താന്മാർക്ക് പറയാനുള്ളത് അതി മനോഹരമായ പ്രണയത്തിന്റെ കഥയാണ്. അതിഗംഭീരമായ ഗോളുകൾ സമ്മാനമായി നൽകിയ അവരുടെ പ്രിയപ്പെട്ട "wazza" യുമായിയുള്ള പ്രണയം ഓരോ യുണൈറ്റഡ് ആരാധകർക്ക് അത്രമേൽ വിലയേറിയതായിരുന്നു. അത്രമേൽ ലഭിച്ച സ്നേഹം അയാൾക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലായിരുന്നു.
തന്റെ ഗോളുകൾ കൊണ്ട് അയാൾ മാഞ്ചേസ്റ്റർ യുണൈറ്റഡിനും സ്നേഹ സമ്മാനങ്ങൾ നൽകി കൊണ്ടിരുന്നു. ഗോൾഡൻ ബോയ് പുരസ്‌കാരം എത്തിച്ചു കൊണ്ട് ചുവന്ന ചെകുത്താന്മാർക്ക് ഒപ്പം തന്റെ വേട്ട ആരംഭിച്ചവൻ ടീമിനായി ജയിക്കാൻ കഴിയുന്ന എല്ലാം ട്രോഫികളും ചെകുത്താൻ കോട്ടയിൽ എത്തിച്ചതിന് ശേഷമാണ് ഓൾഡ് ട്രാഫ്ഫോർഡിനോട് വിടപറഞ്ഞത്.
അയാൾ തീർത്ത അതിമനോഹരമായ നിമിഷങ്ങൾ ഇന്നും ഓരോ യുണൈറ്റഡ് ആരാധകരുടെ ഇടനെഞ്ചിൽ ചിതലരിക്കാതെ കിടപ്പുണ്ട്. ഫെനെർബാഷേക്കെതിരെ നേടിയ ഹാട്ട്രിക്ക് മുതൽ സാക്ഷാൽ ബോബി ചാലട്ടനേ സാക്ഷിയാക്കി നേടിയ തന്റെ 250 മത്തെ ഗോൾ വരെ,. ന്യൂ കാസിലെനതിരെ നേടിയ ആ വോളി മുതൽ സിറ്റിക്കെതിരെ നേടിയ പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച ബൈസൈക്കിൾ കിക്ക് വരെ. അങ്ങനെ എത്ര എത്ര നിമിഷങ്ങൾ.
റൊണാൾഡോക്ക് ഒപ്പം അയാൾ തീർത്ത അതിമനോഹരമായ ആ മുഹൂർത്തങ്ങൾ എങ്ങനെ മറക്കാൻ സാധിക്കും. ആ ഇരുവർ സംഘത്തിലേക്ക് ടെവസ് കൂടി ചേർന്നപ്പോൾ അൻഫീൽഡ് മുതൽ ക്യാമ്പ് നൗ വരെ വിറങ്ങലിച്ചു പോയിയിരന്നല്ലോ . ഒടുവിൽ ടെവസും പിറകെ റൊണാൾഡോയും കൂടി പടിയിറങ്ങിയെങ്കിലും യുണൈറ്റഡിന്റെ പ്രിയപുത്രൻ ചെഞ്ചുവപ്പ് കുപ്പായത്തിൽ അനേകം നൈലോൺ വലകളെ തുളച്ചു കേറാൻ തീയേറ്റർ ഓഫ് ഡ്രീംസിൽ തന്നെ ഉണ്ടായിരുന്നലോ.
പക്ഷെ!,2010 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നീ ട്രാൻസ്ഫർ റിക്വസ്റ്റ് നടത്തിയപ്പോൾ തകർന്നു പോയത് നിന്നെ അതിയായി സ്നേഹിച്ച ഒരു കൂട്ടം യുണൈറ്റഡ് ആരാധകർ തന്നെയായിരുന്നു. ഓൾഡ് ട്രാഫ്ഫോർഡിന്റെ പച്ചപുല്ലുകളെ തീ പിടിപ്പിക്കാൻ ഇനി നീ ഉണ്ടാവില്ലേ എന്ന് ചോദ്യം അവരുടെ ഹൃദയങ്ങളെ അത്രമേൽ തകർത്തു കാണണമെല്ലോ, കാരണം കടന്നു വരവു നൽകുന്ന സന്തോഷം ഒരിക്കലും കൊഴിഞ്ഞു പോക്ക് നൽകുകയില്ലലോ.
ഒടുവിൽ നീ വീണ്ടും യുണൈറ്റഡിൽ തുടരാനുള്ള തീരുമാനം എടുത്തുവെങ്കിലും യുണൈറ്റഡ് ആരാധകരെ സന്തോഷിപ്പിക്കാൻ ആ തീരുമാനം മാത്രം മതിയാവുമില്ലായിരുന്നല്ലോ??.ആർസേനലിനെതിരെ ഹാട്ട്രിക്കും നേടി കൊണ്ട് താൻ നിൽക്കാൻ തീരുമാനിച്ചത് വെറുതേ അല്ലെന്ന് അയാൾ വീണ്ടും പ്രഖ്യാപിച്ചത് വെറുതെയായിരുന്നില്ല . പിന്നീടും എത്ര എത്ര ട്രോഫികൾ എത്ര എത്ര ഗോളുകൾ..
ഒടുവിൽ കാലം അതിന്റെ അനിവാര്യമായ അന്ത്യത്തിലേക്ക് എത്തിയിരിക്കുന്നു.ഏതു ഒരു തുടക്കത്തിനും അതിനേക്കാൾ വേദനിപ്പിക്കുന്ന ഒരു അന്ത്യമുണ്ടാകും.മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ
It's done. He's gone. It is all over.As hard as it is to believe, Wayne Rooney is no longer a Manchester United player.
അതെ, "its hard to believe".കൊഴിഞ്ഞു പോയ നിമിഷങ്ങൾ വീണ്ടും പൂക്കാതിരുന്നതെന്തേ.നിത്യവും പൂത്തിരുന്നെങ്കിൽ .ഒരുപക്ഷേ,ഭംഗി മാഞ്ഞു പോയേക്കുമോ..
ശരിയായിരിക്കാം
മടുപ്പ് ഉദിക്കും മുമ്പേ മാഞ്ഞിടണം..
വിരക്തി പുണരും മുമ്പേ അന്ത്യംകുറിക്കണം..
"Happy birthday wazza????????".
ToOur Whatsapp Group
Our Telegram
Our Facebook Page