ബിഗ് ബാഷിൽ ക്രിസ് ലിൻ ഷോ..

ബിഗ് ബാഷിൽ ക്രിസ് ലിൻ ഷോ..

ബിഗ് ബാഷിൽ ക്രിസ് ലിൻ ഷോ..
Pic credit:X

ബിഗ് ബാഷിൽ ക്രിസ് ലിൻ ഷോ..

ബിഗ് ബാഷ് ലീഗ് ക്രിക്കറ്റ്‌ ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല ഹീറ്റ്സിലെ ക്രിസ് ലിന്നിനെ. എന്നാൽ സ്ട്രൈക്കഴ്സിലേക്ക് കൂടുമാറിയതോടെ തന്റെ മികവ് തുടരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഈ സീസണിൽ ഇത് വരെ കളിച്ച നാല് മത്സരങ്ങളിൽ മോശം പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.എന്നാൽ റെനിഗെയ്ഡ്സിനെതിരെ പഴയ ലിന്നിനെ ബിഗ് ബാഷ് കണ്ടുവെന്ന് തന്നെ പറയേണ്ടി വരും.

143 റൺസ് പിന്തുടരാൻ ഇറങ്ങിയ സ്ട്രൈക്കഴ്‌സിന് വേണ്ടി ഓപ്പനറായിയാണ് ലിന്ന് ക്രീസിലേക്ക് എത്തിയത്.51 പന്തിൽ 88 റൺസാണ് അദ്ദേഹം സ്വന്തമാക്കി. ടീം സ്കോർ 55 ൽ എത്തിയപോഴേക്കും അദ്ദേഹം ഫിഫ്റ്റി സ്വന്തമാക്കിയിരുന്നു. ഈ സീസണിലെ അദ്ദേഹത്തിന്റെ ആദ്യത്തെ ഫിഫ്റ്റിയായിരുന്നു ഇത്.

4 കൂറ്റൻ സിക്സറുകൾ ആ ബാറ്റിൽ നിന്ന് പിറന്നു.10 ഫോറും അദ്ദേഹം സ്വന്തമാക്കി.172.54 ബാറ്റിംഗ് ആയിരുന്നു പ്രഹരശേഷി. ഒടുവിൽ സാമ്പയുടെ പന്തിൽ ഇവൻസിന് ക്യാച്ച് നൽകി അദ്ദേഹം മടങ്ങി.

നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റെനിഗെയ്ഡ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് സ്വന്തമാക്കി.41 പന്തിൽ 66 റൺസ് നേടിയ ബ്രൗനാണ് ഇന്നിങ്സ് ടോപ് സ്കോറർ.സ്ട്രൈക്കഴ്സിന് വേണ്ടി തോർട്ടൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി. സ്ട്രൈക്കഴ്‌സ് 17.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു.