മാഞ്ചേസ്റ്റർ യുണൈറ്റഡിന് വമ്പൻ തിരിച്ചടി

മാഞ്ചേസ്റ്റർ യുണൈറ്റഡിന് വമ്പൻ തിരിച്ചടി

മാഞ്ചേസ്റ്റർ യുണൈറ്റഡിന് വമ്പൻ തിരിച്ചടി
(Pic credit :Twitter )

എറിക് ടെൻ ഹാഗിന് കീഴിൽ പ്രതാപത്തിലേക്ക് തിരകെ വരാൻ ശ്രമിക്കുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്. വർഷങ്ങൾക്ക് ശേഷം ഓൾഡ് ട്രാഫോഡിലെ ട്രോഫി ക്യാബിനറ്റിലേക്ക് ഒരു കിരീടം എത്തിച്ചതോടെ ആരാധകരുടെ ഏറെ നാളുകളുടെ കാത്തിരിപ്പ് അവസാനിച്ചു. എന്നാൽ പരിക്കുകൾ ഇപ്പോൾ യുണൈറ്റഡിനെ മാടിവിളിക്കുകയാണ്.

ലോകക്കപ്പിന് ശേഷം അസാമാന്യ ഫോമിൽ പന്ത് തട്ടുന്ന മാർക്കസ് രാഷ്‌ഫോർഡിന് എവർട്ടൻ എതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ പരിക്ക് ഏറ്റിരുന്നു.ഇതിനെ തുടർന്ന് മത്സരം പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.ഇപ്പോൾ രാഷ്‌ഫോഡിന്റെ പരിക്ക് കൂടുതൽ ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്.താരത്തിന് കുറച്ചു മത്സരങ്ങൾ നഷ്ടപെടുമെന്നാണ് ടെൻ ഹാഗ് സൂചിപ്പിച്ചത്. എന്നാൽ എത്ര മത്സരമാണെന്ന് വ്യക്തമാക്കിയിട്ടില്ല. യുണൈറ്റഡിന് വേണ്ടി ഈ സീസണിൽ 28 ഗോളുകളും എട്ടു അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page