കലുഷനിക്ക് ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരണം, മനസ്സ് തുറന്നു ബ്ലാസ്റ്റേഴ്‌സ് പ്രിയ താരം..
കലുഷനിക്ക് ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരണം, മനസ്സ് തുറന്നു ബ്ലാസ്റ്റേഴ്‌സ് പ്രിയ താരം..
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നും തങ്ങളുടെ ആരാധകരെ മനസ്സ് അറിഞ്ഞു സ്നേഹിക്കുന്നവരാണ്. ഈ ഒരു സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ ഒരു ബ്ലാസ്റ്റേഴ്‌സ് താരത്തിനും ഇന്ന് വരെ സാധിച്ചിട്ടില്ല. ഈ ഒരു സ്നേഹത്തിന്റെ കഥ ഇയാൻ ഹ്യുമിൽ നിന്ന് ഇപ്പോൾ ഇവാൻ കലുഷനി വരെ എത്തിനിൽക്കുകയാണ്.
ഇപ്പോൾ തനിക്ക് ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരണമെന്ന് പറഞ്ഞിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പ്രിയ താരമായ ഇവാൻ കലുഷനി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"ഞാൻ കേരള ബ്ലാസ്റ്റേഴ്‌സിൽ സന്തോഷവനാണ്. എനിക്ക് ഇവിടെ തുടരുന്നത് ഇഷ്ടമാണ്.എന്നാൽ അത് അത്ര എളുപ്പമല്ല. ഞാൻ ഒരു ഫ്രീ ഏജന്റ് അല്ല എന്നത് തന്നെ അതിനുള്ള കാരണം.ഞാൻ ഒരു ഫ്രീ ഏജന്റ് ആയിരുനെകിൽ ഇത് എളുപ്പമായിരുന്നു. എന്നാൽ എന്റെ ക്ലബ് വലിയ തുകയാവും ഇപ്പോൾ ആവശ്യപെടുക".
ഒരു വർഷത്തെ ലോൺ കാലാവധിയിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി താരം നാല് ഗോളുകളും ഒരു അസ്സിസ്റ്റ് സ്വന്തമാക്കിട്ടുണ്ട്. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page