ചരിത്രം എഴുതി ദീപ്തി, ഒറ്റ ദിവസം വീണത് 19 വിക്കറ്റുകൾ, ഇന്ത്യ ഇംഗ്ലണ്ട് വനിതാ ടെസ്റ്റിൽ പിടിമുറുക്കി ടീം ഇന്ത്യ.
ചരിത്രം എഴുതി ദീപ്തി, ഒറ്റ ദിവസം വീണത് 19 വിക്കറ്റുകൾ, ഇന്ത്യ ഇംഗ്ലണ്ട് വനിതാ ടെസ്റ്റിൽ പിടിമുറുക്കി ടീം ഇന്ത്യ.
ചരിത്രം എഴുതി ദീപ്തി, ഒറ്റ ദിവസം വീണത് 19 വിക്കറ്റുകൾ, ഇന്ത്യ ഇംഗ്ലണ്ട് വനിതാ ടെസ്റ്റിൽ പിടിമുറുക്കി ടീം ഇന്ത്യ..
ഇന്ത്യ ഇംഗ്ലണ്ട് വനിതാ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പിടിമുറുക്കുന്നു.ഇന്നത്തെ ദിവസം 19 വിക്കറ്റുകൾ വീണിരിക്കുകയാണ്. നിലവിൽ ഇന്ത്യക്ക് 478 റൺസ് ലീഡ് ഉണ്ട്. നായിക ഹർമൻപ്രീത് കൗറും പൂജ വസ്ത്രക്കറുമാണ് ഇന്ത്യക്ക് വേണ്ടി ക്രീസിലുണ്ട്.
രണ്ടാം ദിവസം 7 വിക്കറ്റ് നഷ്ടത്തിൽ 410 റൺസ് എന്നാ നിലയിലാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത് .428 റൺസിന് ഇന്ത്യ ഓൾ ഔട്ടായി.69 റൺസ് നേടിയ സതീഷ് ശുഭയാണ് ടോപ് സ്കോറർ.സോഫി എക്ക്ൽസ്റ്റോൺ ഇംഗ്ലണ്ടിന് വേണ്ടി മൂന്നു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ബാറ്റർമാർ തകർന്നു അടിഞ്ഞു. ദീപ്തി ശർമയുടെ സ്പിന്നിംഗ് ഡെലിവറികൾക്ക് അവർക്ക് ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല.59 റൺസ് നേടിയ സ്ക്യവർ ബ്രന്റായിരുന്നു ഇംഗ്ലീഷ് ടോപ് സ്കോറർ.ദീപ്തി ശർമ 7 റൺസ് മാത്രം വിട്ട് കൊടുത്തു 5 വിക്കറ്റ് സ്വന്തമാക്കി.
ഒരു ടെസ്റ്റ് മത്സരത്തിൽ ഫൈഫറും ഫിഫ്റ്റിയും സ്വന്തമാക്കിയ രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ താരമാണ് ദീപ്തി ശർമ.ഇന്ത്യയുടെ ആദ്യത്തെ ഇന്നിങ്സിൽ 67 റൺസ് ദീപ്തി സ്വന്തമാക്കിയിരുന്നു.1985 ൽ ന്യൂസിലാൻഡിനെതിരെ ശുബാഗി കുൽകർണിയാണ് ഈ നേട്ടത്തിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിതാ.അന്ന് 79 റൺസും 6 വിക്കറ്റുമായിരുന്നു കുൽകർണി സ്വന്തമാക്കിയത്.
മാത്രമല്ല ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കുറവ് ഓവർ എറിഞ്ഞു അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ വനിതാ എന്നാ നേട്ടവും ദീപ്തി സ്വന്തം പേരിൽ കുറിച്ചു.5.3 ഓവർ എറിഞ്ഞാണ് ദീപ്തി ഈ നേട്ടത്തിൽ എത്തിയത്.രണ്ടാം ഇന്നിങ്സിൽ 292 റൺസ് ലീഡുമായി ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ നിലവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്നാ നിലയിലാണ്.44 റൺസുമായി നായിക ഹർമൻപ്രീതും 17 റൺസുമായി പൂജ വസ്ത്രക്കറും ക്രീസിലുണ്ട്.