കൊച്ചിയിലെ തോൽവിക്ക് കണക്ക് തീർക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു..
കൊച്ചിയിലെ തോൽവിക്ക് കണക്ക് തീർക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു..
കേരള ബ്ലാസ്റ്റേഴ്സ് പുതു വർഷത്തിലെ ആദ്യത്തെ എവേ മത്സരത്തിന് ഇന്ന് ഇറങ്ങുകയാണ്. മുംബൈ സിറ്റി എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഇരു ടീമുകളുടെയും സാധ്യത എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം.
സീസണിൽ മികച്ച മുന്നേറ്റമാണ് ഇരു ടീമുകളും നടത്തുന്നത്. തുടർച്ചയായി 8 മത്സരങ്ങൾ തോൽവി അറിയാതെ ബ്ലാസ്റ്റേഴ്സ് എത്തുമ്പോൾ സീസണിൽ ഇത് വരെ തോൽവി അറിയാതെയാണ് മുംബൈ സിറ്റി കളത്തിലേക്ക് എത്തുന്നത്.സീസണിൽ കൊച്ചിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ട് ഗോളിന് മുംബൈ ജയിച്ചിരുന്നു.അത് കൊണ്ട് തന്നെ ഈ മത്സരം ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമല്ല..
ബ്ലാസ്റ്റേഴ്സ് താരം സന്ദീപ് സിംഗ് സസ്പെൻഷൻ മൂലം ഇന്നത്തെ മത്സരം കളിക്കില്ല. ഖബ്രയാകും സന്ദീപിന് പകരം കളത്തിലേക്ക് എത്തുക.നിഷു കുമാർ സന്ദീപ് സിങ്ങിന് പകരം ആദ്യ ഇലവനിലേക്ക് എത്താൻ സാധ്യതയുണ്ട്.മുംബൈയുടെ പ്രതീക്ഷ യുവ താരം ചാങ്ത്തെയിൽ തന്നെയാവും. ആവേശകരമായ മത്സരം രാത്രി 7:30 ക്കാണ് ആരംഭിക്കുക.
കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page