കേരള ഫുട്ബോൾ അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി മഞ്ഞപട..

കേരള ഫുട്ബോൾ അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി മഞ്ഞപട..

കേരള ഫുട്ബോൾ അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി മഞ്ഞപട..
(Pic credit :Manjappada )

കേരള ഫുട്ബോൾ അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി മഞ്ഞപട.കേരള വനിതാ ലീഗിനെ സംബന്ധിച്ചുള്ള വിഷയത്തിലാണ് മഞ്ഞപടയുടെ പ്രസ്താവന. മഞ്ഞപട തങ്ങളുടെ ട്വിറ്ററിൽ കുറിച്ച വാക്കുകൾ അത് പോലെ തന്നെ ചുവടെ ചേർക്കുന്നു.

"കേരളത്തിലെ ഫുട്ബോൾ പ്രേമികളേ.ഫുട്ബോൾ ആവേശത്തിന്റെയും   ആത്മാർഥതയുടേയും കളിയാണ്.. കളി നടക്കേണ്ടത് കളത്തിലും.കേരളാ ഫുട്ബോളിൽ കളത്തിനു പുറത്തു നടക്കുന്ന ചില കളികളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നുകേരള വിമൻസ് ഫുട്ബോളിൽ നിലവിലെ ശക്തരായ ഒരു പ്രമുഖ ടീമിനെ വഴിവിട്ടു സഹായിക്കുക എന്ന ലക്ഷ്യത്തോടെ എന്ന് സംശയമുളവാകുന്ന ചില കൈകടത്തലുകൾ കേരള ഫുട്ബോൾ അസോസിയേഷൻ നടത്തി എന്ന് നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു.".

"ഒരു എതിരാളിയായി ബ്ലാസ്റ്റേഴ്‌സ് വിമൻസ് ടീം വന്നപ്പോൾ അത് നേരിട്ടത് ഒരു ദിവസത്തെ മാത്രം ഇടവേള കൊടുത്തു രണ്ടാം മത്സരത്തിന് ഇറക്കിയാണ്. മത്സരങ്ങൾക്കിടയിൽ 12 ദിവസം വരെ ബ്ലാസ്റ്റേഴ്‌സ്ന് ഇടവേളയുണ്ടായിരുന്ന fixture-ലാണ് ഇത് നടന്നത്.നാഷണൽ ടീം ക്യാമ്പിനും സാഫ് കപ്പിനുമൊക്കെ ബ്ലാസ്റ്റേഴ്‌സ് കളിക്കാർ പങ്കെടുത്തപ്പോൾ മറ്റുള്ള കളിക്കാർ മാത്രം ഉൾപ്പെട്ട ടീമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി KWL-ൽ  വേണ്ടിയിറങ്ങിയത്. ഇതേ അവസ്ഥ നേരിട്ട 'പ്രമുഖ' ക്ലബിന് Fixture - മാറ്റിക്കൊടുത്ത് കൊണ്ടാണ് KFA വാത്സല്യം പ്രകടിപ്പിച്ചത്".

"നിർണ്ണായകമായ അവസാന കളികളിലെ fixture അമ്പാടെ മാറ്റിയത് പ്രമുഖ ടീമിന് മേൽക്കൈ നേടി കൊടുക്കാൻ സംഘാടകർ കളിച്ച കളത്തിനു പുറത്തെ കളി ആയിട്ട് വേണം അനുമാനിക്കാൻ.ഫിക്സർ ഇടുന്നതിനു മുന്നേ കപ്പ് കൈമാറാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതുകൊണ്ടാവണം ഓരോ ഘട്ടത്തിലും മുൻ‌തൂക്കം കൊടുക്കാൻ ഏതു വിധേനയും KFA ശ്രമിക്കുന്നത്.വനിതാ ഫുട്ബോളിന് കേരളത്തിൽ വേരോട്ടം തുടങ്ങിയിട്ടേ ഉള്ളു. ഒട്ടനവധി കഷ്ടപ്പാടുകൾക്കും പ്രതിബന്ധങ്ങൾക്കും ഇടയിലൂടെ കാല്പന്തുകളിയിലെ തങ്ങളുടെ സ്വപ്‌നങ്ങൾക്ക്‌ നിറമേകുന്നവരാണ് ഇപ്പോളുള്ള മറ്റു ടീമുകളിലെ വനിതാ കളിക്കാരും."

"സ്വാർത്ഥതാല്പര്യങ്ങൾക്കും സ്വജനപക്ഷപാതത്തിനുമിടയിൽ ഇവരുടെ സ്വപ്‌നങ്ങൾ തല്ലിക്കൊഴിക്കുന്നതിനോട് യോജിക്കാൻ പന്തുകളിയെ സ്നേഹിക്കുന്ന ഒരുകൂട്ടമെന്ന നിലയിൽ മഞ്ഞപ്പടക്കാവില്ല. കളത്തിൽ നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചോളൂ.കളത്തിനു  പുറത്തൊരു കളിയിലൂടെ മുൻ‌തൂക്കം നൽകി ചതിച്ചുവീഴ്ത്താൻ ഞങ്ങൾ കൂട്ടുനിൽക്കില്ല.ഫുട്ബോളിന്റെ വളർച്ചയെയും സാമൂഹിക സംതുലനാവസ്ഥയെയും ബാധിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് എതിരെ ശബ്ദമുയർത്താനും പ്രതികരിക്കാനും കേരളത്തിലെ എല്ലാ ഫുട്ബോൾ പ്രേമികളോടും ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു. "

എന്താണ് ഈ ഒരു കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പറയാനുള്ളതാണ്.കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here