ഡി ജോങ്ങിന് വേണ്ടി ബാർസ ആവശ്യപെടുന്നത് എന്തോ അത് നൽകാൻ തയ്യാറാണെന്ന് ചെൽസി..
ഡി ജോങ്ങിന് വേണ്ടി ബാർസ ആവശ്യപെടുന്നത് എന്തോ അത് നൽകാൻ തയ്യാറാണെന്ന് ചെൽസി..
ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട ട്രാൻസ്ഫറാണ് ഫ്രാങ്കി ഡി ജോങ്ങിന്റേത്. ഒടുവിൽ ഈ ട്രാൻസ്ഫർ സാഗക്ക് അവസാനമാകുകയാണ്. മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ശക്തമായ ശ്രമങ്ങൾ ഉണ്ടായിട്ടും ചെൽസി ഡി ജോങ്ങിനെ സ്വന്തമാക്കാനുള്ള അവസാന ശ്രമങ്ങളിലേക്ക് എത്തുകയാണ്.
മാഞ്ചേസ്റ്റർ യുണൈറ്റഡും എഫ് സി ബാർസലോണയും തമ്മിൽ ഡി ജോങ്ങിന് വേണ്ടി കരാറിലെത്തി എങ്കിലും താരം യുണൈറ്റഡിലേക്ക് ചേക്കേറാൻ ഒരുക്കമായിരുന്നില്ല. ടീമിൽ തുടരണമെങ്കിൽ താരത്തിനോട് സാലറി കുറയ്ക്കാൻ ക്ലബ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ താരം ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല.
പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം ഡി ജോങ്ങിന്റെ ഏജന്റും ബാർസയും തമ്മിൽ ഇത് വരെയും ചർച്ചകൾ നടത്തിയിട്ടില്ല.ഫ്രാങ്കി ഡി ജോങ് ബാർസ വിടാൻ ആഗ്രഹമുണ്ടെകിൽ മാത്രമേ ചെൽസി ഔദ്യോഗികമായി ബിഡ് വെയ്ക്കു. ബാർസക്ക് വേണ്ടത് എന്തോ അത് നൽകാൻ ചെൽസി തയ്യാറാണ്. പക്ഷെ ഫ്രാങ്കി ഇപ്പോഴും ബാർസയിൽ തന്നെ തുടരാൻ തന്നെയാണ് ആഗ്രഹം.
വരുന്ന ദിവസങ്ങളിൽ ഈ ട്രാൻസ്ഫർ സാഗയുടെ അവസാന ദിവസങ്ങളാകും. കൂടുതൽ ഫുട്ബാൾ ട്രാൻസ്ഫർ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
Our Whatsapp Group
Our Telegram
Our Facebook Page