ഓസ്കാർ തിരകെ ബ്രസീലിലേക്ക്..
ഓസ്കാർ തിരകെ ബ്രസീലിലേക്ക്..
ബ്രസീലിയൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ഓസ്കാർ ബ്രസീലിലേക്ക് തിരകെ മടങ്ങുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഫാബ്രിസിയോ റിപ്പോർട്ട് പ്രകാരം ഓസ്കാർ ബ്രസീലിയൻ ക്ലബ്ബായ ഫ്‌ളമെങ്കോയിലേക്കാണ് ഓസ്കാർ ചേക്കേറുക.ഓസ്കാർ ഫ്‌ളമെങ്കോ ജേഴ്സി ഇട്ട് നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പരന്നിരുന്നു.ഈ ഒരു ചിത്രത്തെ ആസ്പദമാക്കിയാണ് ഫാബ്രിസിയോയുടെ റിപ്പോർട്ട്.
പുറത്ത് വന്നിരിക്കുന്ന ചിത്രം വ്യാജമല്ല.ശാങ്കായുമായി ഓസ്കാർ ചർച്ചയിലാണ്.എത്രയും പെട്ടെന്ന് തന്നെ ഈ ഡീൽ നടന്നേക്കും.
ഓസ്കാർ എന്തായാലും ഫ്ളക്മെങ്കോയുടെ ഒപ്പം ചേരുമെന്നും ഫാബ്രിസിയോ കൂട്ടിച്ചേർത്തു.നിലവിൽ 30 വയസുള്ള ഓസ്കാർ ബ്രസീലിയൻ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ബ്രസീൽ ദേശിയ ടീമിൽ തിരകെ എത്തുവാൻ വേണ്ടിയാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്. ഓസ്‌കാറിന് അത് സാധിക്കട്ടെ.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.
Our Whatsapp Group