സ്പാനിഷ് യുവതാരം ബ്ലസ്റ്റേഴ്‌സിലേക്കോ?
കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരം ആരാണെന്നുള്ളത് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണല്ലോ.ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്പാനീഷ് യുവ സ്ട്രൈക്കർ ബ്ലാസ്റ്ററിലേക്കെത്തുമെന്ന് കരുതപെടുന്നു.
റയോ വല്ലക്കാനൊക്കൂ വേണ്ടി കളിക്കുന്ന യുവതാരം സെർജിയോ മൊറേനോ ജൂലൈ 31 മഞ്ചെസ്റ്റർ യുണൈറ്റഡിനെതിരെ കളിച്ചിരുന്നു.23 വയസു മാത്രമുള്ള ഈ താരം അവസാന സീസണിൽ റയോ വല്ലക്കാനൊക്കൂ വേണ്ടി സെഗുണ്ടാ ഡിവിഷനിൽ ഏകദേശം 16 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്വതവേ സെന്റർ ഫോർവേഡ് ആയി കളിക്കുന്ന താരത്തെ വേണ്ടി വന്നാൽ റൈറ്റ് വിങ്ങറായും ലെഫ്റ്റ് വിങ്ങറായും കളിപ്പിക്കാം.
ഏകദേശം 3കോടിക്ക് മുകളിൽ മാത്രം ട്രാൻസ്ഫർ വിൻഡോയിൽ വിലയുള്ള താരത്തിനെ ലോൺ അടിസ്ഥാനത്തിൽ ആയിരിക്കും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുക.റയോ വല്ലക്കാനൊയിൽ മികച്ച പ്രകടനം ഇതുവരെ പുറത്തെടുക്കാൻ സാധിക്കാത്ത താരത്തിന്റെ അക്രമണത്തിലെ മൂർച്ച കൂട്ടുക എന്നുള്ള ഉദ്ദേശത്തോട് കൂടിയാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് വിടുക. അത് എത്രത്തോളം കേരള ബ്ലാസ്റ്റേഴ്സിന് ഗുണപ്പെടുമെന്നുള്ളത് ഉറപ്പാണ്.വരുന്ന സീസണിൽ അദ്ദേഹം നമുക്ക് വേണ്ടി കളിക്കുകയാണെങ്കിൽ അത് കേരളത്തിന് ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും.
Our Whatsapp Group