വനിതാ ട്വന്റി ട്വന്റി ലോകക്കപ്പിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ, ഇന്ത്യയുടെ സെമി സാധ്യതകൾ എങ്ങനെ???..

Pic credit:Google

വനിതാ ട്വന്റി ട്വന്റി ലോകക്കപ്പിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ, ഇന്ത്യയുടെ സെമി സാധ്യതകൾ എങ്ങനെ???..

വനിതാ t20 ലോകക്കപ്പിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ. വൈകിട്ട് 7.30 ക്കാണ് മത്സരം. ഇന്ത്യക്ക് സെമിയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകൾ എങ്ങനെ??..

ഇന്ത്യ ഇന്ന് ഓസ്ട്രേലിയേ 61 റൺസിൽ കൂടുതൽ തോൽപ്പിച്ചാൽ ഇന്ത്യക്ക് നേരിട്ട് സെമിയിലേക്ക് മുന്നേറാം.

ഇനി ഇന്ത്യ 61 റൺസിന് താഴെയാണ് വിജയിക്കുന്നതെങ്കിലും ന്യൂസിലാൻഡ് പാകിസ്ഥാനെതിരെ ചെറിയ മാർജിനിൽ വിജയിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാം.

ഉദാഹരണത്തിന് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 150 റൺസ് എടുക്കുകയാണെന്ന് കരുതുക. ഇന്ത്യ 10 റൺസിന് വിജയിക്കുകയാണ്.അങ്ങനെയെങ്കിൽ ന്യൂസിലാൻഡ് പാകിസ്ഥാനെ 28 റൺസിൽ കൂടുതൽ തോൽപ്പിച്ചാൽ മാത്രമേ ഇന്ത്യയെ മറികടന്നു ന്യൂസിലാൻഡിന് സെമിയിലേക്ക് മുന്നേറാൻ കഴിയൂ.

Join our whatsapp group

മറ്റൊരു സന്ദർഭം പരിശോധിക്കാം.ഓസ്ട്രേലിയേ 151 റൺസ് ഇന്ത്യക്ക് മുന്നിൽ വിജയലക്ഷ്യം വെക്കുകയാണ്.ഓസ്ട്രേലിയ ഇന്ത്യയെ 17 റൺസിൽ കൂടുതൽ മാർജിനിൽ തോൽപ്പിച്ചാൽ ഇന്ത്യ സെമി കാണാതെ പുറത്തേക്ക്.

പാകിസ്ഥാൻ ന്യൂസിലാൻഡിനെ തോൽപിച്ചാൽ ഇന്ത്യക്ക് ഓസ്ട്രേലിയോട് വലിയ മാർജിനിൽ തോൽവി രുചിക്കാതെ ഇരുന്നാൽ സെമിയിലേക്ക് മുന്നേറാം.