റൊണാൾഡോ മാഞ്ചേസ്റ്ററിൽ തിരകെയെത്തി, ഇനി എന്ത്‌??

തനിക്ക് വേണ്ടി മികച്ച ഓഫറുകളുമായി ക്ലബ്ബുകൾ രംഗത്ത് വരുമെന്ന് അദ്ദേഹം കരുതി. പക്ഷെ അദ്ദേഹത്തിന്റെ കണക്ക് കൂട്ടലുകൾ തെറ്റുന്നതാണ് പിന്നീട്ട് അങ്ങോട്ട്‌ കണ്ടത്.

റൊണാൾഡോ മാഞ്ചേസ്റ്ററിൽ തിരകെയെത്തി, ഇനി എന്ത്‌??

ക്രിസ്ത്യാനോ റൊണാൾഡോ ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ്. എന്നാൽ ഈ ട്രാൻസ്ഫർ സീസൺ അദ്ദേഹം ഓർക്കാൻ ഇഷ്ടപെടാത്ത ഒരു ട്രാൻസ്ഫർ സീസണായിരിക്കും. റൊണാൾഡോ തനിക്ക്  മികച്ച ഒരു ഓഫർ ലഭിക്കുകയാണെങ്കിൽ തന്നെ ക്ലബ്‌ വിടാൻ അനുവദിക്കണമെന്ന് യുണൈറ്റഡിനോട് ആവശ്യപെട്ടതോടെയാണ് തനിക്ക് നാണകേടായ സംഭവങ്ങൾ അരങ്ങേറുന്നത്.

തനിക്ക് വേണ്ടി മികച്ച ഓഫറുകളുമായി ക്ലബ്ബുകൾ രംഗത്ത് വരുമെന്ന് അദ്ദേഹം കരുതി. പക്ഷെ അദ്ദേഹത്തിന്റെ കണക്ക് കൂട്ടലുകൾ തെറ്റുന്നതാണ് പിന്നീട്ട് അങ്ങോട്ട്‌ കണ്ടത്.റൊണാൾഡോ വില്പനക്കില്ലെന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് ആവർത്തിക്കുകയും ചെയ്തു.

ഇപ്പോൾ പ്രീ സീസൺ മത്സരങ്ങളിൽ നിന്ന് വിട്ട് നിന്ന താരം മാഞ്ചേസ്റ്ററിൽ തിരകെയ്യെത്തിട്ടുണ്ട്.പ്രമുഖ മാധ്യമ പ്രവർത്തകരായ ഫാബ്രിസിയോ ഡേവിഡ് ഓർൻസ്റ്റീൻ എന്നിവരാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. താരം ടെൻ ഹാഗുമായി ചർച്ചകൾ നടത്തും.

വരും മണിക്കൂറുകളിൽ റൊണാൾഡോയുടെ കാര്യത്തിന്റെ അന്തിമ തീരുമാനം അറിയാം.താരത്തിന്റെ ഏജന്റായ ജോർജെ മെൻഡസ് പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ശ്രമിക്കുകയാണ്. റൊണാൾഡോയുടെ കാര്യത്തിലെ കൂടുതൽ അപ്ഡേറ്റുകൾക്ക്‌ വേണ്ടി നമുക്ക് കാത്തിരിക്കാം.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here