1928ന് ശേഷം ഇതാദ്യം...റയൽ-ബാഴ്സ താരങ്ങൾ ഇല്ലാതെ സ്പാനിഷ് ടീം പന്തുതട്ടി
യുവേഫ നേഷൻസ് ലീഗിൽ സെർബിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിൻ തകർപ്പൻ വിജയം സ്വന്തമാക്കി.
യുവേഫ നേഷൻസ് ലീഗിൽ സെർബിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിൻ തകർപ്പൻ വിജയം സ്വന്തമാക്കി. ടൂർണമെന്റിലെ സ്പെയിനിന്റെ മൂന്നാം വിജയമായിരുന്നു ഇത്.
മത്സരത്തിൽ ലപ്പോർട്ടെ, മൊറാട്ട, ബായ്നെ എന്നിവരായിരുന്നു സ്പെയിനിനു വേണ്ടി ഗോളുകൾ നേടിയത്. എതിരാളികളായ സെർബിയക്ക് ഒരു അവസരം പോലും നൽകാതെയാണ് സ്പാനിഷ് താരങ്ങൾ പന്തുതട്ടിയത്.
മത്സരത്തിൽ സ്പെയിനിന്റെ പ്ലെയിങ് ഇലവനാണ് ഏറെ ശ്രദ്ധേയമായത്. നിലവിൽ റയൽ മാഡ്രിഡിലും ബാഴ്സലോണയിലും കളിക്കുന്ന ഒരു താരങ്ങളെ പോലും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതെയാണ് സ്പെയിൻ ആദ്യ ഇലവൻ പുറത്തുവിട്ടത്. നീണ്ട വർഷകാലങ്ങൾക്ക് ശേഷമാണ് സ്പാനിഷ് ഫുട്ബോളിൽ ഇത്തരം ഒരു സംഭവം നടക്കുന്നത്.
1928ൽ ആയിരുന്നു ഇതിന് മുമ്പ് ഇത്തരത്തിൽ സ്‌പെയിൻ ആദ്യ ഇലവൻ പുറത്ത് വിട്ടത് അന്ന് ബാഴ്സയുടെയും റയലിന്റെയും ഒരു താരങ്ങളും ഇല്ലാതെയായിരുന്നു സ്പെയിൻ കളിച്ചത്.
സെർബിയക്കെതിരെയുള്ള ഈ വിജയത്തോടെ യുവേഫ നേഷൻസ് ലീഗ് പോയിന്റ് പട്ടികയിൽ നാല് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും ഒരു സമനിലയും അടക്കം 10 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സ്പെയിൻ.