ലോകക്കപ്പ് ടീമിലേക്ക് ടിക്കറ്റ് ഉറപ്പിച്ച പന്തിന്റെ ആ ഇന്നിങ്സിൽ ഒരു ലോകറെക്കോർഡും തകർന്നു വീണു..

ലോകക്കപ്പ് ടീമിലേക്ക് ടിക്കറ്റ് ഉറപ്പിച്ച പന്തിന്റെ ആ ഇന്നിങ്സിൽ ഒരു ലോകറെക്കോർഡും തകർന്നു വീണു..

ലോകക്കപ്പ് ടീമിലേക്ക് ടിക്കറ്റ് ഉറപ്പിച്ച പന്തിന്റെ ആ ഇന്നിങ്സിൽ ഒരു ലോകറെക്കോർഡും തകർന്നു വീണു..
Pic credit:X

ലോകക്കപ്പ് ടീമിലേക്ക് ടിക്കറ്റ് ഉറപ്പിച്ച പന്തിന്റെ ആ ഇന്നിങ്സിൽ ഒരു ലോകറെക്കോർഡും തകർന്നു വീണു..

ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് റിഷബ് പന്ത് ഇന്നലെ കാഴ്ച വെച്ചത്.ഗുജറാത്തിനെതിരെ 43 പന്തിൽ 88 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.5 ഫോറും 8 സിക്സുമാണ് അദ്ദേഹത്തിന്റെ ആ ഇന്നിങ്സിൽ അടങ്ങിയത്. മാത്രമല്ല ഓറഞ്ച് ക്യാപ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും അദ്ദേഹത്തിന് സാധിച്ചു.

ഒരുപിടി റെക്കോർഡുകൾ ഇന്നലെ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതിൽ ട്വന്റി ട്വന്റി ക്രിക്കറ്റ്‌ ചരിത്രത്തിൽ ഒരു മത്സരത്തിൽ ഒരു ബൗളേർക്കെതിരെ ഏറ്റവും കൂടുതൽ റൺസ് എന്നതാണ് ഏറ്റവും സുപ്രധാന നേട്ടം.മോഹിത്ത് ശർമക്കെതിരെ 62 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.

കുറഞ്ഞത് 15 പന്തുകൾ എങ്കിലും നേരിട്ട ഐ പി എൽ കൂട്ടുകെട്ടിലെ ഏറ്റവും ഉയർന്ന റൺസ് നിരക്ക് എന്നാ നേട്ടവും പന്തും സ്റ്റബ്സും ചേർന്ന് ഇന്നലെ സ്വന്തമാക്കി.22.33 ആയിരുന്നു ഈ കൂട്ടുകെട്ടിന്റെ റൺ നിരക്ക്.ഒരു ഐ പി എല്ലിൽ മത്സരത്തിലെ ഒരു ഓവറിൽ നാല് സിക്സ് നേടിയ രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്നാ നേട്ടവും അദ്ദേഹം സ്വന്തമാക്കി.ഐ പി എല്ലിൽ ഒരു ഓവറിൽ 30 റൺസ് നേടുന്ന ആദ്യത്തെ വിക്കറ്റ് കീപ്പർ ബാറ്ററും ഇപ്പോൾ പന്താണ്.

ഐ പി എല്ലിലെ ഒരു ഓവറിൽ 20 റൺസോ അതിൽ കൂടുതലോ നേടുന്ന ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനം രോഹിത്തിന് ഒപ്പം പങ്ക് വെക്കുകയാണ് പന്ത് ഇപ്പോൾ.8 പ്രാവശ്യമാണ് ഇരുവരും ഈ നേട്ടത്തിൽ എത്തിയത്.10 തവണ എത്തിയ ധോണിയാണ് ഈ ലിസ്റ്റിൽ ഒന്നാമത്. പന്തിന്റെ ഇന്നലത്തെ പ്രകടനത്തെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്.

Join our whatsapp group