ലയണല്‍ മെസ്സി മേജര്‍ ലീഗ് സോക്കറിലേക്ക്..
2023 ൽ ഇന്റർ മിയാമിയിൽ ചേരുന്ന മെസ്സി, ടീമിന്റെ 35 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കിയേക്കും..
പാരീസ് സെന്റ് ജെർമെയ് നിലെ കരാർ അവസാനിച്ചുകഴിഞ്ഞാൽ ലയണൽ മെസ്സി എം എൽ എസിൽ ഇന്റർ മിയാമിയിൽ ചേരുമെന്ന് റിപ്പോർട്ട്.
ഇതൊരു പ്രാഥമിക റിപ്പോർട്ടാണ്, അടുത്ത കുറച്ച് വർഷങ്ങളിൽ കാര്യങ്ങൾ മാറി മറിഞ്ഞേക്കാം.ചാമ്പ്യൻസ് ലീഗിൽ പി എസ് ജിക്കു കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍, മെസ്സി വേറെ എവിടെയെങ്കിലും ഒരു പുതിയ അധ്യായം അന്വേഷിക്കും.അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അടുത്ത അധ്യായം മിയാമിയിലെ ഡേവിഡ് ബെക്കാമിന്റെ ക്ലബിനൊപ്പം അമേരിക്കയിലായിരിക്കും.
ലയണല്‍ മെസ്സിക്ക് പ്രായം 34 ആയെങ്കിലും ഇപ്പൊഴും ലോകത്തിലെ തന്നെ മികച്ച കളിക്കാരില്‍ ഒരാള്‍ തന്നെയാണ്. ബെക്കാമിന്റെ ക്ലബ്ബിലെ 35 ശതമാനം ഓഹരി മെസ്സിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും യൂറോപ്പിലെ ഏതെങ്കിലും നല്ല ക്ലബ്ബില്‍ നിന്നും വാഗ്ദാനം ലഭിച്ചാല്‍ യൂറോപ്പില്‍ തന്നെ തുടരാനാണ് സാധ്യത.
മെസ്സി വന്ന ശേഷം സ്പോൺസർഷിപ്പിലൂടെ 2021/2022 സീസണില്‍ പി എസ് ജി നേടിയത് 300 മില്യൺ യൂറോസാണ്.അതാണെങ്കില്‍ ക്ലബ്ബിന്റെ തന്നെ റെക്കോര്‍ഡും.ഈ സീസണില്‍ ജേഴ്സി വിറ്റു തന്നെ ഏകദേശം 1 മില്യണ്‍ യൂറോസ് ക്ലബ്ബ് സ്വന്തമാക്കിയിരുന്നു.അതില്‍ 60 ശതമാനത്തോളം മെസ്സിയുടെ പേരിലുള്ള 30 ആം നമ്പര്‍ ജേഴ്സിയാണ്.കളിയുടെ കാര്യത്തിലും പണം സ്വരൂപിക്കുന്ന കാര്യത്തിലും മെസ്സി ഒരു പൊന്മുട്ടയിടുന്ന താറാവായാത് കൊണ്ട് പി എസ് ജി മെസ്സിയേ വിട്ടുകൊടുക്കുന്ന കാര്യവും സംശയമാണ്.