2030 ലോകക്കപ്പുമായി റൊണാൾഡോക്ക് ഒരു ബന്ധവുമില്ല..
2030 ലോകക്കപ്പുമായി റൊണാൾഡോക്ക് ഒരു ബന്ധവുമില്ല..
ലോകക്കപ്പിന് ശേഷം ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് തിരിച്ചത്. മാഞ്ചേസ്റ്റർ യുണൈറ്റഡിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലമാണ് താരത്തിന് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. സൗദി ക്ലബ്ബായ അൽ നാസറിലേക്കാണ് താരം കൂടിമാറിയത്.
200 മില്യൺ യൂറോയുടെ കരാറിലാണ് താരം അൽ നാസറിലേക്ക് കൂടുമാറിയത്. രണ്ട് വർഷത്തെ കരാറാണ് റൊണാൾഡോക്ക് ക്ലബ് നൽകിയിരിക്കുന്നത്. എന്നാൽ ഈ ഒരു കോൺട്രാക്ടിൽ സൗദി ആതിഥേയത്വം ലക്ഷ്യം വെക്കുന്ന 2030 ലെ ലോകകപ്പിലെ ബ്രാൻഡ് അംബാസിഡർ റൊണാൾഡോയാകുമെന്ന ഒരു ക്ലോസ് കൂടിയുണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ അൽ നാസർ ക്ലബ് തന്നെ ഈ ക്ലോസ് നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.റൊണാൾഡോ നിലവിൽ അൽ നാസറിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കു.ലോകകപ്പ് സംബന്ധമായ കാര്യങ്ങളിൽ ഒന്നും റൊണാൾഡോക്ക് യാതൊരു വിധ ബന്ധമില്ലെന്ന് ക്ലബ് കൂട്ടിച്ചേർത്തു. കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page