ബ്ലാസ്റ്റേഴ്സിലേക്ക് കുറഞ്ഞത് രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ..
ബ്ലാസ്റ്റേഴ്സിലേക്ക് കുറഞ്ഞത് രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ..
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റിൽ വളരെ നിശബ്ദമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്ലാസ്റ്റേഴ്സിനെ പറ്റി യാതൊരുവിധ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ മാർക്കസ് മെർഗുൽഹോ ബ്ലാസ്റ്റേഴ്സിനെ പറ്റിയുള്ള ഒരു അപ്ഡേറ്റ് നൽകിയതോടെ വീണ്ടും ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്സ് ചർച്ച വിഷയമാവുകയാണ്.
ലാ ലീഗ താരമായ സെർജിയോ മോറെനോയോ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തരത്തിലാണ് റിപ്പോർട്ടുകൾ ഇന്നലെ പുറത്ത് വന്നത്. ഇപ്പോൾ പ്രമുഖ മാധ്യമമായ സില്ലിങ്സും ബ്ലാസ്റ്റേഴ്സിനെ പറ്റിയുള്ള ഒരു അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ്. സില്ലിങ്സിന്റെ അപ്ഡേറ്റ് എന്താണെന്ന് നമുക്ക് പരിശോധിക്കാം.
കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാൻ ആഗ്രഹിച്ച ഒന്നിൽ കൂടുതൽ താരങ്ങളെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.പക്ഷെ എന്നാൽ ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്.ചുരുങ്ങിയത് രണ്ട് താരങ്ങൾ എങ്കിലും ടീമിലേക്ക് എത്തിയേക്കും. തങ്ങളുടെ അവസാനത്തെ വിദേശ താരം ആരാണെന്ന് ബ്ലാസ്റ്റേഴ്സ് ഇത് വരെയും തീരുമാനിച്ചിട്ടില്ലെന്നും സില്ലിങ്സിന്റെ റിപ്പോർട്ട് പറയുന്നു.
Our Whatsapp Group