ടൂർണമെന്റിലെ മികച്ച ഫോം തുടർന്ന് രഹാനെ, ഒപ്പം ഒരു മുംബൈ റെക്കോർഡും,മുംബൈ സയിദ് മുഷ്ത്ഖ് അലി ടൂർണമെന്റ്ഫൈനലിൽ.

ടോസ് നേടിയ മുംബൈ നായകൻ ശ്രേയസ് അയ്യർ ബൗളിംഗ് തിരഞ്ഞെടുത്തു.ബറോഡാ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് സ്വന്തമാക്കി.24 പന്തിൽ 36 റൺസ് നേടിയ ശിവലിക് ശർമയാണ് ബറോഡാ ഇന്നിങ്സ് ടോപ് സ്കോറർ.കൃനാൾ പാന്ധ്യ 29 പന്തിൽ 30 റൺസ് സ്വന്തമാക്കി.ഹാർദിക് പാന്ധ്യ 6 പന്തിൽ 5 റൺസ് എടുത്തു പുറത്തായി.മുംബൈക്ക് വേണ്ടി സൂര്യനാഷ് ഹെഡ്ജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് പ്രിത്വി ഷായേ നേരത്തെ നഷ്ടമായി. എന്നാൽ ടൂർണമെന്റിൽ ഉടനീളം മികച്ച ഫോം തുടർന്ന രഹാനെക്ക് ഒപ്പം മുംബൈ നായകൻ ശ്രേയസ് അയ്യർ കൂടി ചേർന്നതോടെ മുംബൈക്ക് കാര്യങ്ങൾ എളുപ്പമായി.ഷോർട്ട് ബോളുകൾ കൊണ്ട് ഹാർദിക്ക് അടങ്ങുന്ന ബൗളിംഗ് നിര രഹാനെയും ശ്രേയസിനെയും പരീക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ സിക്സറുകൾ കൊണ്ട് ഇരുവരും ആ പരീക്ഷണം മറികടന്നു. ശ്രേയസ് 46 റൺസ് മടങ്ങിയെങ്കിലും സൂര്യകുമാറിനെ കൂട്ടുപിടിച്ചു രഹാനെ മുംബൈ വിജയത്തിലേക്ക് എത്തിച്ചു.
ഇതിനിടയിൽ മുംബൈക്ക് വേണ്ടി t20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി സ്വന്തമാക്കുന്ന താരമായി രഹാനെ മാറി.12 മത്തെ ഫിഫ്റ്റി പ്ലസ് സ്കോറാണ് രഹാനെ ബറോഡക്കെതിരെ സ്വന്തമാക്കിയത്.ശ്രേയസ് അയ്യേരെയാണ് രഹാനെ പിന്തള്ളിയത്.