ചരിത്രം കുറിച് രോഹിത് ശർമ..
ചരിത്രം കുറിച് രോഹിത് ശർമ..
ചരിത്രം കുറിച് രോഹിത് ശർമ..
ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചിട്ട് ഇന്നേക്ക് 17 വർഷമായിരിക്കുകയാണ്. രോഹിത് ശർമ തന്റെ 250 മത്തെ ഐ പി എൽ മത്സരവും കളിച്ചിരിക്കുകയാണ്. ഇത്തരം വിശേഷ ദിവസങ്ങളിൽ ഏറ്റവും മികച്ച ഇന്നിങ്സുകൾ രോഹിത് കളിക്കുന്നത് ക്രിക്കറ്റ് ആരാധകർ കണ്ടിട്ടുള്ളതാണ്. ഒരുപിടി റെക്കോർഡുകളും അദ്ദേഹം ഇത്തരം സന്ദർഭങ്ങളിൽ കുറിക്കുകയും ചെയ്യും.
ഇന്നും ഇതിന് ഒന്നും മാറ്റം സംഭവിച്ചിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി 6500 റൺസ് തികയ്ക്കുന്ന ആദ്യത്തെ താരം എന്നതായിരുന്നു രോഹിത് സ്വന്തമാക്കിയ ആദ്യത്തെ നേട്ടം. മുംബൈ ഇന്ത്യൻസിന് വേണ്ടി ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സിക്സ് സ്വന്തമാക്കിയ താരം എന്നതാണ് അടുത്ത നേട്ടം.223 സിക്സ് നേടിയ പൊള്ളാർഡിനെയാണ് രോഹിത് രണ്ടാമനാക്കിയത്.
ഇന്നും മികച്ച ഒരു ഇന്നിങ്സിൽ തന്നെ അദ്ദേഹം നീങ്ങുകയായിരുന്നു. എന്നാൽ സാം കറൻ രോഹിത്തിനെ മടക്കി.25 പന്തിൽ 36 റൺസുമായിയാണ് രോഹിത് മടങ്ങിയത്.