happy birthday messi

പ്രിയപ്പെട്ട എതിരാളിക്ക് ഒരായിരം പിറന്നാൾ ആശംസകൾ.

happy birthday messi

എത്ര വിരോധിച്ചിട്ടും എത്ര വിമർശിച്ചിട്ടും അയാളെ പറ്റി എഴുതുന്നില്ല എന്ന് വിചാരിച്ചിട്ടും എനിക്ക് അതിന് കഴിയുന്നില്ല. എന്റെ തൂലിക ഞാൻ മനഃപൂർവം നിശബ്ദമാക്കാൻ ശ്രമിക്കുമ്പോൾ അയാൾ എനിക്ക് നൽകുന്നത് എന്റെ ഇഷ്ട ടീമിനെതിരെ എന്റെ കണ്ണീനെ ഈറനണിയച്ച ആ പ്രകടനങ്ങൾ തന്നെയാണ്. അയാളെ വിമർശിക്കുമ്പോൾ അയാളുടെ മികച്ച പ്രകടനങ്ങളിലും ഒരു ചെറിയ തെറ്റ് കണ്ടെത്തി വാട്സ്ആപ്പ് ഗ്രൂപുകളിൽ അയാൾക്ക് മാർക്ക്‌ ഇടുമ്പോഴും എനിക്ക് ഒന്ന് ഉറപ്പുണ്ടായിരുന്നു എന്റെ ഇഷ്ട ക്ലബ്ബിലോ ഇഷ്ട ദേശിയ ടീമിലോ ഇവനെ പോലെയുള്ള ഒരു കളിക്കാരൻ ഇല്ല എന്ന്.

അയാളെ വെറുക്കാൻ അയാളെ ഞാൻ ഇഷ്ടപെടാതെയിരിക്കാനുള്ള കണ്ടെത്തിയ വലിയ കാരണം അയാൾ ഒരു അർജന്റീനകാരനായി പോയി എന്നതാണ്. ബാർസയിൽ അയാൾ കിരീടങ്ങൾ കൊണ്ട് ഇതിഹാസ മേനി ചമയുമ്പോഴും മാഞ്ചേസ്റ്റർ യുണൈറ്റഡ് എന്നാ ഇഷ്ട ക്ലബ്ബിനെതിരെ രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലായി അയാൾ നടത്തിയ പ്രകടനം അയാളോടുള്ള വെറുപ്പിന്റെ ആക്കം കൂട്ടാൻ വേണ്ടി മാത്രമുള്ളതായി. പക്ഷെ ബ്രസീലിനെതിരെയോ മാഞ്ചേസ്റ്റർ യുണൈറ്റഡിനെതിരെയോ അല്ലാതെ അയാൾ കളിക്കാൻ ഇറങ്ങുമ്പോൾ ഞാൻ അയാളിലെ കാല് പന്ത് കളിക്കാരനെ നന്നായി ആസ്വദിച്ചിരുന്നു.

2014 ലോകകപ്പിൽ അയാൾ ആ കനക കിരീടം സ്വന്തമാക്കാൻ ആഗ്രഹിച്ച ഒരു ബ്രസിൽ ആരാധകനാണ് ഞാൻ എന്ന് പറഞ്ഞാൽ ഒരു പക്ഷെ ആരും വിശ്വസിക്കില്ല . എന്നാൽ അർജന്റീന ആദ്യമായും അവസാനമായിയും ഒരു മത്സരം ജയിക്കണമെന്ന് ഞാൻ ആഗ്രഹിച്ച ഒരേ ദിവസമായിരുന്നു അത്. പക്ഷെ കപ്പിനും ചുണ്ടിനുമിടയിൽ അയാൾ ആ കിരീടം അടിയറവു വെച്ചു . പിന്നീട് തുടർച്ചയായ രണ്ട് കോപ്പ അമേരിക്ക ഫൈനലിൽ എത്തിയെങ്കിലും അവിടെയും അയാൾക്ക്‌ അടിപതറി.

ഒടുവിൽ അയാൾ ആ ആകാശ നീല ജേഴ്സി അഴിച്ചു വെച്ചപ്പോൾ ഏറ്റവും മികച്ച എതിരാളി ഇനി ഇല്ലാലോ എന്ന് കരുതി ഒന്ന് ആശ്വസിച്ചതാണ്. പക്ഷെ അയാൾ തിരകെ വന്നു. ട്രോളുകൾ കൊണ്ട് ഞങ്ങൾ അയാളെ സ്വാഗതം ചെയ്തു.ലോകക്കപ്പിലെ ദയനീയ പ്രകടനം വീണ്ടും അയാളെ ക്രൂശിലേറ്റാനുള്ള വാതിലുകൾ ഞങ്ങൾക്ക് തുറന്നു തന്നു.

ഇതിനടിയിൽ ബാർസയിൽ മെസ്സി ഇതിഹാസങ്ങൾ സൃഷ്ടിച്ചു.യുണൈറ്റഡ് പഴയ പ്രതാപ നിഴലിൽ പോലുമില്ലാതെയിരുന്നത് കൊണ്ട് ബാർസയിലെ മെസ്സിയിലെ പ്രകടനം ഞാൻ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു.ഒടുവിൽ കോപ്പ വന്നെത്തി.അത് ബ്രസീൽ സ്വന്തമാക്കി.

അവിടെയും ഗ്രൗണ്ടിൽ പുല്ല് പോരാ,കമ്മിറ്റി കളി എന്ന് ഒക്കെ പറഞ്ഞു കൊണ്ടുള്ള ട്രോളുകൾ കൊണ്ട് ഞങ്ങൾ ഞങ്ങളുടെ വിജയം ആഘോഷമാക്കി.2 വർഷങ്ങൾക്ക്‌ ശേഷം വീണ്ടും കോപ്പ.

മെസ്സിക്ക് ഒരു കപ്പ്‌ എന്നാ പദ്ധതിയുടെ ഭാഗമായ കോപ്പ നടത്തി അവസാന ബ്രസീൽ അർജന്റീനയെക്കാൾ കോപ്പ നേടുമെന്ന് ആർത്തു വിളിച്ച എന്നിലെ ബ്രസീൽ ആരാധകൻ ലയണൽ മെസ്സി എന്നാ മിശിഹാ ക്രൂശിച്ചു. പക്ഷെ ഞാൻ അറിയാതെ പോയി ഏത് ഒരു ദുഃഖവെള്ളിക്കും ശേഷം ഒരു ഈസ്റ്റർ ഉണ്ടെന്ന്.

അതെ മെസ്സിയും അർജന്റീനയും ഉയർത്തു എഴുനേറ്റിരിക്കുന്നു.അതും ബ്രസീലിനെ അവരുടെ നാട്ടിൽ വെച്ച് തന്നെ കീഴടക്കി 28 വർഷത്തെ കാത്തിരിപ്പ് മിശിഹായും സംഘവും അവസാനിപ്പിച്ചിരിക്കുന്നു. പക്ഷെ അവിടെ കൊണ്ട് ഒന്നും അവർ നിർത്തിയില്ല. യൂറോപ്യൻമാരോട് കളിച്ചാൽ ലാറ്റിൻ അമേരിക്ക കാരുടെ കാല് വിറക്കുമെന്ന വിമർശനത്തിന് യൂറോപ്യൻ ചാമ്പ്യൻമാരെ തന്നെ തറപറ്റിച്ചു ഫൈനലിസ്മയും സ്വന്തമാക്കി ഖത്തറിൽ കാത്തിരിക്കൂന്ന അത്തറിന്റെ മണമുള്ള ആ കനകകിരീടത്തിന് വേണ്ടി അയാൾ തന്റെ യാത്ര തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയും നേട്ടങ്ങൾ അയാൾ ഒരുപാട് നേടട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഒരായിരം പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട ലിയോക്ക്‌ നേരുന്നു