ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് വനിതകൾക്ക് എതിരെ ദക്ഷിണ ആഫ്രിക്ക വനിതകൾക്ക് വിജയം..
ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് വനിതകൾക്ക് എതിരെ ദക്ഷിണ ആഫ്രിക്ക വനിതകൾക്ക് വിജയം..
ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് വനിതകൾക്ക് എതിരെ ദക്ഷിണ ആഫ്രിക്ക വനിതകൾക്ക് വിജയം..
ടോസ് നേടിയ ഇംഗ്ലീഷ് നായിക ഹെതർ നൈറ്റ് ബാറ്റിംഗ് തിരഞ്ഞെടുത്തു.എന്നാൽ ക്യാപ്റ്റന്റെ തീരുമാനം തെറ്റി.186 റൺസിന് ഇംഗ്ലീഷ് വനിതകൾ ഓൾ ഔട്ടായി.47 റൺസ് നേടിയ ചാർളി ഡീനായിരുന്നു ഇംഗ്ലീഷ് ടോപ് സ്കോറർ.നായിക ഹെതർ നൈറ്റ് 40 റൺസും സ്വന്തമാക്കി.കാപ്പും ഡേർക്സനും 3 വിക്കറ്റ് വീതം സ്വന്തമാക്കി.
187 റൺസ് പിന്തുടരാൻ ഇറങ്ങിയ ദക്ഷിണ ആഫ്രിക്ക 38.2 ഓവറിൽ ലക്ഷ്യം കണ്ടു.4 വിക്കറ്റുകൾ മാത്രമാണ് ദക്ഷിണ ആഫ്രിക്കക്ക് നഷ്ടമായത്.59 റൺസുമായി ദക്ഷിണ ആഫ്രിക്ക ക്യാപ്റ്റൻ ലോറ വോൾവാർഡറ്റ് പുറത്താവാതെ നിന്നും.28 പന്തിൽ 48 റൺസ് നേടി പുറത്താവാതെ നിന്ന നടെൻ ഡേ ക്ലർക് ദക്ഷിണ ആഫ്രിക്കയുടെ വിജയം എളുപ്പത്തിലാക്കി.
രണ്ടാം ഏകദിനം ഡിസംബർ 8 ന്ന് ഡർബനിൽ ആരംഭിക്കും.3 മത്സരങ്ങൾ ഏകദിന അടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് ദക്ഷിണ ആഫ്രിക്കയിൽ കളിക്കുന്നത്. ഒരു ടെസ്റ്റും പരമ്പരയിലുണ്ട്.മൂന്നു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു.