ഇന്ത്യൻ ഫുട്ബോൾ കലണ്ടർ ഒരു അവലോകനം
അവസാന സീസണിനേക്കാൾ വളരെ മികച്ച മാറ്റങ്ങളാണ് ഈ സീസണിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.
ഇന്ത്യയിലെ ഡൊമസ്റ്റിക് ഫുട്ബോൾ സീസൺ അടുത്ത മാസം 16 ന് ആരംഭിക്കും. ഡ്യുറണ്ട് കപ്പോടെയാണ് സീസൺ ആരംഭിക്കുക. ഡ്യുറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എ റ്റി കെ മോഹൻ ബഗാനെ നേരിടും. സാൾട്ട് ലയിക് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും കൊൽക്കത്ത ഡെർബി മത്സരം നടക്കുക.
2022-23 സീസൺ കഴിഞ്ഞുപോയ സീസണിനേക്കാൾ ദൈർഘ്യം ഏറിയതായിരിക്കും.ഡ്യുറണ്ട് കപ്പിന് അവസാനിച്ചാൽ ഉടനെ തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കും.2022-23 സീസൺ ഏപ്രിൽ 1 മുതൽ മെയ് 14 വരെ നടക്കുന്ന സൂപ്പർ കപ്പോടുകൂടി അവസാനിക്കും. സൂപ്പർ കപ്പിൽ 9 ഐ ലീഗ് ടീമും 11 ഐ എസ് എൽ ടീമുമായിരിക്കും മത്സരിക്കുക.
അവസാന സീസണിനേക്കാൾ വളരെ മികച്ച മാറ്റങ്ങളാണ് ഈ സീസണിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.2022-23 സീസണിൽ 2021-22 സീസണെ അപേക്ഷിച്ചു വളരെ കൂടുതൽ മത്സരങ്ങൾ ഓരോ കളിക്കാരും കളിക്കേണ്ടി വരും.ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷന്റെ ചട്ടങ്ങൾ അനുസരിച്ച് ഏഷ്യൻ ചാമ്പ്യൻസ് ലീഗിലേക്ക് ഐ എസ് എൽ ക്ലബ്ബ് യോഗ്യത നേടണമെങ്കിൽ ഏറ്റവും കുറഞ്ഞത് 27 മത്സരമെങ്കിലും പുതിയ സീസണിൽ കളിക്കേണ്ടി വരും.
2022-23 സീസണെ അപേക്ഷിച്ചു വളരെ നിർണായകമായ മാറ്റമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ ഡോമസ്റ്റിക് ഫുട്ബോളിന് നൽകിയിരിക്കുന്നത്. ഈ മാറ്റം ഇന്ത്യൻ ഫുട്ബോൾ സംസ്കാരത്തെ തന്നെ മാറ്റി മറിക്കാൻ സാധ്യതയുള്ള മാറ്റത്തിന്റെ ചെറു കാറ്റാണ്.
ഡ്യുറണ്ട് കപ്പ്
ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരം കൊൽക്കത്താ ഡെർബിയോടുകൂടി ആരംഭിക്കും.ഈസ്റ്റ് ബംഗാൾ എ റ്റി കെ മോഹൻ ബഗാനെ നേരിടുന്ന ഡെർബി കൊൽക്കത്തയിലെ യുവ ഭാരതി കൃരംഗംൻ സ്റ്റേഡിയത്തിൽ (സാൾട്ട് ലയിക്) വെച്ചായിരിക്കും നടക്കുക.
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറമേ, കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗൻ, പശ്ചിമ ബംഗാളിലെ നോർത്ത് 24-പർഗാനാസ് ജില്ലയിലെ നൈഹാത്തി സ്റ്റേഡിയം, ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയം, ഇംഫാലിലെ ഖുമാൻ ലമ്പക് സ്റ്റേഡിയം എന്നിവയും ഡ്യുറണ്ട് കല്ലിന്റെ 131-ാം പതിപ്പിന് ആതിഥേയത്വം വഹിക്കും.
ഇന്ത്യൻ സൂപ്പർ ലീഗ് (2022-23)
ഗ്രൂപ്പ് ഘട്ടങ്ങൾ ഓഗസ്റ്റ് 16 നും സെപ്റ്റംബർ 5 നും ഇടയിൽ നടക്കും. എന്നാൽ നോക്കൗട്ട് ഘട്ടങ്ങൾക്കുള്ള തീയതികൾ ഇനിയും അന്തിമമായിട്ടില്ല.ടീമുകൾ ഹോം, എവേ മത്സരങ്ങൾ കളിക്കുന്ന നേരത്തെയുള്ള റൗണ്ട് റോബിൻ ഫോർമാറ്റിലേക്ക് ഐഎസ്‌എൽ തിരിച്ചു വരുന്നതാണ് ഈ സീസണിലെ ഏറ്റവും വലിയ മാറ്റം. പാൻഡെമിക് കാരണം രണ്ട് സീസണുകളായി, ഗോവയിലെ സുരക്ഷിതമായ ബയോ ബബിളിനുള്ളിലാണ് ലീഗ് നടന്നത്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം ലീഗ് വിന്നേഴ്സ് ഷീൽഡ് നേടും.
Our Whatsapp Group
To Join Click here
Our Telegram
To Join Click here
Our Facebook Page
To Join Click here