പുതുവത്സരത്തിലെ ആദ്യത്തെ അന്താരാഷ്ട്ര മത്സരം സംഭവബഹുലം, സെഞ്ച്വറിയുമായി കുശാൽ പെരേര, ഓൾ റൗണ്ട് പ്രകടനവുമായി അസലങ്ക, തുടർച്ചയായി നാല് സിക്സ് അടിച്ചു മിച്ചൽ,

പുതുവത്സരത്തിലെ ആദ്യത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു ന്യൂസിലാണ്ടും ശ്രീലങ്കയും തമ്മിൽ പുലർച്ചെ നടന്നത്.മൂന്നു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പര ഇതിനോടകം ന്യൂസിലാൻഡ് സ്വന്തമാക്കിയിരുന്നു.അവസാന മത്സരത്തിൽ ശ്രീലങ്ക 7 റൺസിന് വിജയിച്ചു
ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ സാന്റ്നേർ ബൌളിംഗ് തിരഞ്ഞെടുത്തു. പുതുവത്സരത്തിലെ ആദ്യത്തെ സെഞ്ച്വറി സ്വന്തമാക്കിയ കുശാൽ പെരേരയുടെ മികവിൽ ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് സ്വന്തമാക്കി.46 പന്തിൽ 101 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.ശ്രീലങ്കക്ക് വേണ്ടി t20 യിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് കുശാൽ പെരേര.ദിൽഷനും മഹേലയുമാണ് മുൻഗാമികൾ.
അവസാന 10 ഓവറിൽ ശ്രീലങ്ക സ്വന്തമാക്കിയത് 133 റൺസാണ്. സ്വന്തം നാട്ടിൽ ഒരു ട്വന്റി ട്വന്റി മത്സരത്തിൽ അവസാന 10 ഓവറിൽ ന്യൂസിലാൻഡ് ഇതിനേക്കാൾ കൂടുതൽ റൺസ് ഒരൊറ്റ വട്ടം മാത്രമേ ഇതിന് മുമ്പ് വഴങ്ങിട്ടോളൂ.
ശ്രീലങ്ക നായകൻ അസ്സലങ്ക ഓൾ റൗണ്ട് പ്രകടനവുമായി നായകൻ എന്താണെന്ന് കാണിച്ചു കൊടുത്തു. ബാറ്റ് ചെയ്തപ്പോൾ 24 പന്തിൽ 46 റൺസ് സ്വന്തമാക്കി.ബ്രേസ്വെലിനെ പുറത്താക്കാൻ ഒരു മികച്ച ക്യാച്ചും അദ്ദേഹം സ്വന്തമാക്കി.3 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. ഡാരൽ മിച്ചൽ ഒരു ഓവറിൽ തുടർച്ചയായ നാല് സിക്സറുകൾ സ്വന്തമാക്കിയത് അസ്സലങ്കയുടെ ഇന്നത്തെ പ്രകടനത്തിലെ കറയായി.
കിവീസ് മികച്ച രീതിയിൽ തന്നെ തുടങ്ങി. രചിൻ 69 റൺസ് സ്വന്തമാക്കി. ഒടുവിൽ 7 റൺസ് അകലെ കിവീസ് തോൽവി സമ്മതിച്ചു.