റോബർട്ട് ലെവൻഡോവ്‌സ്‌കിയെ ഭീഷണിപ്പെടുത്തിയതിന് മുൻ മാനേജർക്കെതിരെ കുറ്റം ചുമത്തി പ്രോസിക്യൂട്ടർമാർ

പോളണ്ട് ദേശീയ ടീം ക്യാപ്റ്റനും ഭാര്യയും ജർമ്മനിയിൽ നികുതി ക്രമക്കേടുകൾ നടത്തിയെന്ന് സെസാരി കുച്ചാർസ്‌കി പരസ്യമായി ആരോപിച്ചു.. 20 ദശലക്ഷം യൂറോ നൽകിയില്ലെങ്കിൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

റോബർട്ട് ലെവൻഡോവ്‌സ്‌കിയെ ഭീഷണിപ്പെടുത്തിയതിന്  മുൻ മാനേജർക്കെതിരെ കുറ്റം ചുമത്തി  പ്രോസിക്യൂട്ടർമാർ

റോബർട്ട് ലെവൻഡോവ്‌സ്‌കിക്കെതിരെ ബ്ലാക്ക്മെയില്‍ ചെയ്തതിന് മുൻ  ബയേൺ മ്യൂണിക്ക് മാനേജർക്കെതിരെ     കുറ്റം ചുമത്തി പോളണ്ടിലെ പ്രോസിക്യൂട്ടർമാർ .പോളണ്ട് ദേശീയ ടീം ക്യാപ്റ്റനും ഭാര്യയും ജർമ്മനിയിൽ നികുതി ക്രമക്കേടുകൾ നടത്തിയെന്ന് പരസ്യമായി ആരോപിക്കുകയും 20 ദശലക്ഷം യൂറോ (21.1 ദശലക്ഷം ഡോളർ) നൽകിയില്ലെങ്കിൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാലാണ് കുറ്റം ചുമത്തിയത്.മുന്‍ പരിശീലകന്‍  പറഞ്ഞ ആരോപണങ്ങള്‍ ലെവൻഡോവ്‌സ്‌കി നിഷേധിച്ചു.ഏകദേശം 10 വര്‍ഷത്തോളം തന്നെ പരിശീലിപ്പിച്ച (2018 വരെ) സെസാരി കുച്ചാർസ്‌ക്കിതെരെ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തുകയും ചെയ്തു.

കുറ്റം തെളിഞ്ഞാല്‍  കുച്ചാർസ്‌കിക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.

പോളണ്ട് ദേശീയ ടീമിന്റെ മുൻ ഫുട്ബോൾ കളിക്കാരനായ കുച്ചാർസ്‌കി ഈ വർഷമാദ്യം സ്‌പെയിനിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു..  കോമയിലായ  അദ്ദേഹം ഇപ്പോൾ സ്പെയിനിൽ സുഖം പ്രാപിച്ചുവരികയാണ്.