സായിദ് മുഷ്ത്ഖ് അലി സെമി ഫൈനൽ ലൈനപ്പായി..

സായിദ് മുഷ്ത്ഖ് അലി സെമി ഫൈനൽ ലൈനപ്പായി..

സായിദ് മുഷ്ത്ഖ് അലി സെമി ഫൈനൽ ലൈനപ്പായി..
Pic credit:X

സായിദ് മുഷ്ത്ഖ് അലി സെമി ഫൈനൽ ലൈനപ്പായി..

സൗരാഷ്ട്ര vs മധ്യപ്രദേശ്..

ടോസ് നേടിയ മധ്യ പ്രദേശ് നായകൻ രജത് പതിഡർ ഫീൽഡിങ് തിരഞ്ഞെടുത്തു.7 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് സൗരാഷ്ട്ര സ്വന്തമാക്കി.45 പന്തിൽ 80 റൺസ് സ്വന്തമാക്കിയ ചിരാഗ് സനിയായിരുന്നു ഇന്നിങ്സ് ടോപ് സ്കോറർ.19.2 ഓവറിൽ മധ്യ പ്രദേശ് 4 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.29 പന്തിൽ 42 റൺസ് നേടിയ അർപ്പിത് ഗൗഡായിരുന്നു ടോപ് സ്കോറർ.38 റൺസും രണ്ട് വിക്കറ്റും സ്വന്തമാക്കിയ മധ്യപ്രദേശ് സ്റ്റാർ ഓൾ റൗണ്ടർ വെങ്കടെഷ് അയ്യരാണ് കളിയിലെ താരം.

ബറോഡാ vs ബംഗാൾ..

ടോസ് നേടിയ ബംഗാൾ നായകൻ ഗറാമി ബൗളിംഗ് തിരഞ്ഞെടുത്തു.ബറോഡാ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് സ്വന്തമാക്കി.ഹാർദിക്കും ക്രുനാലും നിറമങ്ങി. ബംഗാളിന് വേണ്ടി 43 റൺസ് വിട്ട് കൊടുത്തു ഷമി രണ്ട് വിക്കറ്റ് സ്വന്തമാക്കി.മറുപടി ബാറ്റിങ്ങിൽ ബംഗാൾ 18 ഓവറിൽ 131 റൺസിന് ഓൾ ഔട്ടായി.36 പന്തിൽ 55 റൺസ് നേടിയ ശഹബാസ് അഹ്‌മദാണ് ഇന്നിങ്സ് ടോപ് സ്കോറർ.ഹാർദിക് 27 റൺസ് മാത്രം വിട്ട് കൊടുത്തു 3 വിക്കറ്റ് സ്വന്തമാക്കി.17 റൺസ് മാത്രം വിട്ട് കൊടുത്തു 3 വിക്കറ്റ് സ്വന്തമാക്കിയ ബറോഡാ ഇടംകയ്യൻ പേസർ ലുക്മാൻ മേരിവേലയാണ് കളിയിലെ താരം.

വിദർഭ vs മുംബൈ..

ടോസ് നേടിയ മുംബൈ നായകൻ ശ്രേയസ് അയ്യർ വിദർഭയേ ബാറ്റിങ്ങിനയിച്ചു. വിദർഭ 20 ഓവറിൽ 221 റൺസ് അടിച്ചു കൂട്ടി.41 പന്തിൽ 66 റൺസ് നേടിയ അതർവ തായ്‌ടെയാണ് ഇന്നിംഗ്സ് ടോപ് സ്കോറർ.അജിഖ്യ രഹാനെയും വെടികെട്ട് ഇന്നിങ്സിൽ 19.2 ഓവറിൽ വിജയം കണ്ട്. 45 പന്തിൽ 84 റൺസ് നേടിയ രഹാനെ തന്നെയാണ് കളിയിലെ താരവും. പ്രിത്വി ഷാ 26 പന്തിൽ 49 റൺസ് സ്വന്തമാക്കി.

ഡൽഹി vs ഉത്തർ പ്രദേശ്.

ടോസ് നേടിയ ഉത്തർ പ്രദേശ് നായകൻ ഭൂവനേശ്വർ കുമാർ ബൗളിംഗ് തിരഞ്ഞെടുത്തു.ഡൽഹി 3 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് സ്വന്തമാക്കി.33 പന്തിൽ 73 റൺസ് നേടിയ അനുജ് റവാത്താണ് ഇന്നിങ്സ് ടോപ് സ്കോറർ.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർ പ്രദേശ് 174 റൺസിന് ഓൾ ഔട്ടായി. 34 പന്തിൽ 50 റൺസ് സ്വന്തമാക്കിയ ഗാർഗാണ് ഉത്തർ പ്രദേശ് ടോപ് സ്കോറർ.

ഡിസംബർ 13 ന്ന് സെമി ഫൈനലിൽ ബറോഡാ മുംബൈയേ നേരിടും. ഇന്ത്യൻ സമയം രാവിലെ 11 മണിക്കാണ് മത്സരം.അന്ന് തന്നെ വൈകിട്ട് 4.30 ക്ക് മധ്യപ്രദേശ് ഡൽഹിയേ നേരിടും.