കോഹ്ലിയുടെ ക്രിക്കറ്റ്‌ കരിയറിൽ ഇത് ആദ്യം,സംഭവം ഇതാണ്,സിഡ്നി പന്ത് പൊരുതുന്നു..

കോഹ്ലിയുടെ ക്രിക്കറ്റ്‌ കരിയറിൽ ഇത് ആദ്യം,സംഭവം ഇതാണ്,സിഡ്നി പന്ത് പൊരുതുന്നു..

കോഹ്ലിയുടെ ക്രിക്കറ്റ്‌ കരിയറിൽ ഇത് ആദ്യം,സംഭവം ഇതാണ്,സിഡ്നി പന്ത് പൊരുതുന്നു..
Pic credit:X

കോഹ്ലിയുടെ ക്രിക്കറ്റ്‌ കരിയറിൽ ഇത് ആദ്യം,സംഭവം ഇതാണ്,സിഡ്നി പന്ത് പൊരുതുന്നു..

സിഡ്നി ടെസ്റ്റിൽ ഇന്ത്യ പൊരുതുകയാണ്. ഒന്നാം ദിവസം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്നാ നിലയിലാണ്.32 റൺസുമായി പന്ത് ക്രീസിലുണ്ട്.11 റൺസ്സുമായി ജഡേജ പന്തിന് കൂട്ടുണ്ട്.

രണ്ടാം സെഷനിൽ കോഹ്ലി തന്നെയാവും ഏറ്റവും വലിയ ചർച്ച വിഷയം. വീണ്ടും ഓഫ്‌ സ്റ്റമ്പിന് പുറത്ത് വന്ന പന്തിൽ ബാറ്റ് വെച്ചാണ് അദ്ദേഹം മടങ്ങിയത്. ബോളണ്ടിനെയായിരുന്നു ഈ വിക്കറ്റ്. മാത്രമല്ല ഓഫ്‌ സ്റ്റമ്പിന് പുറത്ത് ബാറ്റ് വെച്ചാണ് കോഹ്ലി ഈ സീരീസിൽ ഭൂരിഭാഗവും ഔട്ട്‌ ആയിരിക്കുന്നത്.

 തന്റെ ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായിയാണ് കോഹ്ലി ഒരു ഇന്നിങ്സിൽ 50 പന്തുകൾ നേരിട്ടിട്ടും ഒരു ബൗണ്ടറി പോലും സ്വന്തമാക്കാതെയിരുന്നത്.69 പന്തുകൾ അദ്ദേഹം നേരിട്ടു. 17 റൺസും സ്വന്തമാക്കി.

പന്തിനെ പറ്റി പറയാതെ രണ്ടാം സെഷനെ പറ്റി പറഞ്ഞു നിർത്താൻ കഴിയുകയില്ല. തന്റെ സ്വതസിദ്ധമായ ശൈലി മാറ്റി വെച്ച് മികച്ച രീതിയിൽ പന്ത് ചെയ്യുകയാണ്. തന്റെ ദേഹത്തെ പോലും പന്തുകൾ പതിച്ചെങ്കിലും മികച്ച രീതിയിൽ അദ്ദേഹം ബാറ്റ് ചെയ്തു വരുകയാണ്. അടുത്ത സെഷനിലും മികച്ച രീതിയിൽ അദ്ദേഹം ബാറ്റ് ചെയ്താൽ ഇന്ത്യക്ക് അത് തീർച്ചയായും ഗുണമാവും.