മാഞ്ചേസ്റ്റർ യുണൈറ്റഡ് മാഞ്ചേസ്റ്റർ സിറ്റി മത്സരമിന്ന്. റൊണാൾഡോ കളിക്കില്ല...

മാഞ്ചേസ്റ്റർ യുണൈറ്റഡ് മാഞ്ചേസ്റ്റർ സിറ്റി മത്സരമിന്ന്. റൊണാൾഡോ കളിക്കില്ല...

മാഞ്ചേസ്റ്റർ യുണൈറ്റഡ് മാഞ്ചേസ്റ്റർ സിറ്റി മത്സരത്തിനിറങ്ങുമ്പോൾ യുണൈറ്റഡിന് വമ്പൻ തിരിച്ചടി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും എഡിൻസൺ കവാനിയും മാഞ്ചസ്റ്റർ സിറ്റിയിൽ ഇന്ന് നടക്കുന്ന പ്രീമിയർ ലീഗ് ഡെർബിയിൽ കളിക്കാൻ സാധ്യതയില്ലെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. റൊണാൾഡോയും കവാനിയും (ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ) പുറത്തായതോടെ യുണൈറ്റഡ് കോച്ച് റാൽഫ് റാഗ്നിക്കിന് അംഗീകൃത ഫോർവേഡായി മാർക്കസ് റാഷ്‌ഫോർഡ് മാത്രമേ അവശേഷിക്കുന്നുള്ളൂ, മിഡ്‌ഫീൽഡർ ബ്രൂണോ ഫെർണാണ്ടസിനെ ഫാൾസ് നൈനായി കളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതികൊണ്ടിരിക്കുന്ന യുണൈറ്റഡും, പ്രീമിയർ ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണെങ്കിലും നിലവിൽ ലിവർപൂളുമായി 3 പോയന്റിന്റെ വത്യാസം മാത്രമുള്ള സിറ്റിയും ജയിക്കാനുറച്ചു മത്സരിക്കുമ്പോൾ തീ പാറുമെന്ന് ഉറപ്പാണ്.നേരത്തെ നവംബറിൽ ഈ രണ്ടു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സിറ്റി വിജയിച്ചിരുന്നു.