ഇന്ത്യയെ ബാൻ ചെയ്യാനൊരുങ്ങി ഫിഫ.
ഒക്ടോബറിൽ നടക്കുന്ന വനിതാ അണ്ടർ 17 ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇല്ലാതാക്കുമെന്നും ഫിഫ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) സസ്പെൻഡ് ചെയ്യുമെന്നും ഒക്ടോബറിൽ നടക്കുന്ന വനിതാ അണ്ടർ 17 ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇല്ലാതാക്കുമെന്നും ഫിഫ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ.മൂന്നാമതായി ആരോ സ്വാധീനം ചെലുത്തിയെന്ന ആരോപണം മൂലമാണ് ഫിഫയുടെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു നീക്കമുണ്ടായതെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.ദേശീയ ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതി നിർദ്ദേശം വന്നതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴുള്ള ഈ സംഭവവികാസങ്ങൾ അരങ്ങേറിയിരിക്കുന്നത്.
ലോക ഫുട്‌ബോളിന്റെ ഭരണ സമിതിയായ ഫിഫ അംഗീകരിച്ച റോഡ്‌മാപ്പിൽ നിന്നും കാര്യങ്ങൾ മാറ്റപെടിത്തിയതിൽ ഫിഫ സന്തുഷ്ടരല്ലെന്നു വ്യക്തമാക്കിയിരുന്നു.
മെയ് 18 മുതൽ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നിയന്ത്രിക്കുന്നത് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റി (സിഒഎ) ആണ്.ഫിഫ ഇതിനെ മൂന്നാം കക്ഷി ഇടപെടലായി വ്യാഖ്യാനിച്ചിരിക്കുകയാണിപ്പോൾ, ജൂലൈ 31-നകം പുതിയ ഭരണഘടന നിലവിൽ വരുത്തണമെന്ന് ഫിഫയും എഐഎഫ്‌എഫും തമ്മിൽ ഒരു കരാർ ഉണ്ടായിരുന്നു.എന്നാൽ അത് നടപ്പിൽ വരുത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് സാധിച്ചിരുന്നില്ല.
ഒക്ടോബറിൽ ഇന്ത്യയിൽ വെച്ച് നടക്കാനിരിക്കുന്ന അണ്ടർ 17 വേൾഡ് കപ്പിന്റെ നടത്തിപ്പിനെയും ഇത് ബാധിച്ചേക്കും. നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിൽ വെച്ച് വേൾഡ് കപ്പ് നടത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം എഐഎഫ്‌എഫ് ഭരണപരായമായ വിഷയങ്ങളെ പറ്റി ചൊവ്വാഴ്ചക്ക് മുന്നേ ഫിഫക്ക് വ്യക്തമായ മറുപടി നൽകിയിരിക്കണം.അതിന് സാധിക്കാത്ത പക്ഷം ഈ ആഴ്ച്ച തന്നെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ബാൻ ലഭിക്കാനാണ് സാധ്യത.
കൂടുതൽ ഫുട്ബോൾ സംബന്ധമായ വാർത്തകൾക്ക് xtremedeaportes പിന്തുടരുക
Our Whatsapp Group