യുവേഫ നേഷൻസ് ലീഗ്:ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ സ്വിറ്റ്‌സർലൻഡിനെതിരെ പോർച്ചുഗലിന് 4-0 ന്റെ വിജയം.
ഹാഫ്ടൈമിന് മുൻപേ കിട്ടിയ രണ്ട് മികച്ച അവസരങ്ങൾ റൊണാൾഡോ പാഴാക്കിയത് ഹാട്രിക്ക് നഷ്ടമാകാൻ കാരണമായി.
ഞായറാഴ്ച (ജൂൺ 5) ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അൽവലാഡിൽ നടന്ന യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളുകളുടെ പിൻബലത്തിൽ സ്വിറ്റ്സർലൻഡിനെ 4-0 തകർത്ത് പോർച്ചുഗൽ.
ഈ പരാജയം 2008 ൽ ജർമനിക്കെതിരെ ഇതേ സ്കോറിൽ തോറ്റ സ്വിറ്റ്സർലൻഡിന്റെ അടുത്ത നാണം കെട്ട പരാജയമായി മാറിയിരിക്കുകയാണ്. കിട്ടിയ അവസരങ്ങൾ പോർച്ചുഗൽ ലക്ഷ്യത്തിലെത്തിച്ചിരുന്നെങ്കിൽ ഇതിലും ദയനീയമായേനെ സന്ദർശകരുടെ അവസ്ഥ.റൊണാൾഡോക്ക് പുറമെ വില്യം കാർവാലോയും ജോവോ കാൻസെലോയും പോർച്ചുഗലിന് വേണ്ടി വലകുലുക്കി.രണ്ടുഗോൾ കൂടി റൊണാൾഡോ തന്റെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേർത്തതോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ഗോളുകളുടെ റെക്കോർഡ് 117 ആയി ഉയർന്നു.
ഗ്രൂപ്പ് എ2- ലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള പോർച്ചുഗൽ ഗോൾ-വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കിനേക്കാൾ മുന്നിലാണ്. തുടർച്ചയായ തോൽവികൾ മൂലം സ്വിറ്റ്‌സർലൻഡിന് ഇതുവരെ പോയിന്റുകളൊന്നും നേടാൻ കഴിഞ്ഞിട്ടില്ല, ഖത്തറിലെ ലോകകപ്പിന് യോഗ്യത നേടിയതിന് ശേഷം അവരുടെ അവസാന നാല് ഏറ്റുമുട്ടലുകളിൽ ഒന്നിൽപോലും സ്വിറ്റ്‌സർലൻഡിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.
Cristiano Ronaldo vs Switzerland | Highlights. ????pic.twitter.com/rDezN07r0A
— CristianoXtra (@CristianoXtra_) June 6, 2022