സായിദ് മുഷ്തഖ് അലി റൗണ്ട് അപ്പ്‌

സായിദ് മുഷ്തഖ് അലി റൗണ്ട് അപ്പ്‌

സായിദ് മുഷ്തഖ് അലി റൗണ്ട് അപ്പ്‌
Pic credit:X

സായിദ് മുഷ്തഖ് അലി റൗണ്ട് അപ്പ്‌ 

ടോസ് നേടിയ കേരള നായകൻ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുത്തു.മഴ മൂലം 13 ഓവറായി കളി ചുരുക്കി.കേരള 13 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് സ്വന്തമാക്കി.സഞ്ജു സാംസൺ 15 പന്തിൽ 31 റൺസ് നേടി.20 പന്തിൽ 34 റൺസ് നേടിയ സൽമാൻ നിസാറായിരുന്നു കേരള ടോപ് സ്കോറർ.നിലവിൽ കളി മഴ മുടക്കിയിരിക്കുന്നു.

ഹരിയാന ജാർഖണ്ടിനെ ഒരു വിക്കറ്റിന് തോൽപിച്ചു.

തമിഴ് നാടിനെ 90 റൺസിന് ഓൾ ഔട്ടാക്കി 7 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി കർണാടക.

മധ്യപ്രദേശ് രാജസ്താനെ 6 വിക്കറ്റിന് തോൽപിച്ചു.രജത് പതിഡർ 7 പന്തിൽ 4 റൺസ് മാത്രമാണ് സ്വന്തമാക്കിയത്.

ഗുജറാത്ത്‌ സിക്കിമിനെ 6 വിക്കറ്റിന് തോൽപിച്ചു.

ബംഗാളിന് വേണ്ടി അഭിഷേക് പോറൽ 31 പന്തിൽ 61 റൺസ് സ്വന്തമാക്കി. ഷമി 4 ഓവർ എറിഞ്ഞു 16 റൺസ് മാത്രം വിട്ട് കൊടുത്തു. ഒരു വിക്കറ്റ് പോലും അദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിഞ്ഞില്ല.മത്സരത്തിൽ മേഘലായെ ബംഗാൾ 6 വിക്കറ്റിന് തോൽപിച്ചു.

സർവീസിസിനെതിരെ ആന്ധ്ര പ്രദേശിന് വേണ്ടി ശ്രീകർ ഭരത് 39 പന്തിൽ 63 റൺസും റിക്കി ഭൂയി 35 പന്തിൽ 84 റൺസും സ്വന്തമാക്കി.മത്സരത്തിൽ ആന്ധ്ര 23 റൺസിന് ജയിച്ചു.

ചത്തിസ്ഗറും ഒഡിഷയും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു.

മുംബൈ 7 വിക്കറ്റിന് നാഗലാണ്ടിനെ തോൽപിച്ചു.

ഉത്തർപ്രദേശിന് വേണ്ടി അരുണച്ചാൽ പ്രദേശിനെ ഉത്തർപ്രദേശ് ബാറ്റർമാരുടെ പ്രകടനം..

ആര്യൻ ജൂയാൽ - 75(40)

പ്രിയം ഗാർഗ് - 81 (43)

സമീർ റിസ്‌വി - 36(18)

റിങ്കു സിംഗ് - 26(9)

മത്സരത്തിൽ ഉത്തർ പ്രാദേശ് 150 റൺസിന് വിജയിച്ചു.

അസം പോണ്ടിചേരിയേ രണ്ട് റൺസിന് തോൽപിച്ചു.

പഞ്ചാബ് ഹൈദരാബാദ് 7 റൺസിന് തോൽപിച്ചു.മുംബൈ ഇന്ത്യൻസ് താരം നമൻ ദിർ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.

സൗരാഷ്ട്ര ബറോഡയേ 78 റൺസിന് തോൽപിച്ചു. 266 റൺസാണ് സൗരാഷ്ട്ര സ്വന്തമാക്കിയത്.ബറോഡാ നായകൻ ക്രുനാൾ പാന്ധ്യ 59 റൺസ് വഴങ്ങി.ഹാർദിക് മത്സരം കളിച്ചില്ല.

ഡൽഹിക്ക് വേണ്ടി ഹിമാചലിനെതിരെ ഡൽഹി നായകൻ ആയുഷ് ബാഡോണി 39 പന്തിൽ 70 റൺസ് സ്വന്തമാക്കി.ഡൽഹി മത്സരം 5 വിക്കറ്റിന് ജയിച്ചു.

ബീഹാർ നായകൻ സാകിബുൾ ഗാനി 66 പന്തിൽ 120 റൺസ് നേടി.