കേരളബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സി ജീവൻ മരണ പോരാട്ടം നാളെ...

കേരളബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സി ജീവൻ മരണ പോരാട്ടം നാളെ...

ഇന്ത്യൻ സൂപ്പർ ലീഗിലേ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സി യെ നേരിടും.ഗോവയിലെ തിലക് മൈതാനിയിൽ നാളെ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി 7:30 നു ആരംഭിക്കും.

ജംഷഡ്പൂർ എഫ്‌സി, എടികെ മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകളിൽ ഏതെങ്കിലും ഒരു ടീം ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തു പോകും. പുറത്തുപോകുന്ന ടീമിന് പുറത്താകുന്നത് വളരെയതികം വേദനജനകമാകുമെങ്കിലും ബാക്കി പ്ലേ ഓഫിലേക്ക് യോഗ്യതനേടുന്ന ടീമികുൾക്ക് ഈ സീസൺ വിജയകരമാണെന്ന്‌ വിശേഷിപ്പിക്കാവുന്നതാണ് .ജംഷഡ്പൂരും എടികെമോഹൻ ബഗാനും യോഗ്യത നേടുന്നതിന് ഒരു പോയിന്റ് മാത്രം മതി, അതിനർത്ഥം മാർച്ച് 2 ന് കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ് സി മത്സരഫലം നാലാമത്തെ ടീമിനെയും നിർണയിക്കാനാണ്‌ സാധ്യത.

ചെന്നൈയ്‌നെതിരെ ബ്ലാസ്റ്റേഴ്‌സ് മികച്ചകളിയാണ് കാഴ്ചവെച്ചത് , പക്ഷേ ഹൈദരാബാദിനെതിരെ മൂർച്ചയുള്ള കളി കളിച്ചെങ്കിലും നിർഭാഗ്യവശാൽ മത്സരഫലം കേരള ബ്ലാസ്റ്റേഴ്സിന് എതിരായിരുന്നു, അതേസമയം എഫ്‌സി ഗോവയെ 2-0 മാർജിനിൽ പരാജയപ്പെടുത്താൻ മുംബൈക്ക് കഴിഞ്ഞിരുന്നു .എന്നാൽ ഈ രണ്ട് ടീമുകളും കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോൾ, കേരളം 3-0 ന് വിജയിച്ചു.ആ പരാജയത്തോടു കൂടി മുംബൈയുടെ തകർച്ച ആരംഭിക്കുകയായിരുന്നു.മികച്ച ഫോമിൽ കളിച്ചിരുന്ന മുംബൈ ആ തോൽവിയോടുകൂടി പിന്നീട് വന്ന 6 കളികളിൽ അവർക്ക് ജയിക്കാനെ സാധിച്ചില്ല.നിലവിലെ സാഹചര്യത്തിൽ അവസാനം കളിച്ച 5 മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയിച്ച ആത്മവിശ്വാസത്തിൽ മുംബൈ ഇറങ്ങുമ്പോൾ,കേരളത്തിനാകട്ടെ അവസാന 5മത്സരങ്ങളിൽ 2 എണ്ണത്തിൽ മാത്രമേ ജയിക്കാൻ സാധിച്ചിരുന്നൊള്ളു.അവസാനകളികളിലെ പ്രകടനം കണക്കിലെടുത്താൽ മുംബൈക്കാണ്‌ നാളത്തെ മത്സരത്തിൽ നേരിയ മുൻ‌തൂക്കം.

നാളെ മുംബൈ കേരളത്തിനോട് പ്രതികാരം ചെയ്താലും,കേരളം മുംബൈയെ തോൽപ്പിച്ചു ഐ എസ് എൽ ൽ നിന്നും മുംബൈ സിറ്റിയുടെ പുറത്തേക്കുള്ള വാതിൽ തുറന്നാലും ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിക്കുന്നത് ഏറ്റവും മികച്ച ഒരു ഐ എസ് എൽ സീസണിലെ ഏറ്റവും മികച്ച ഒരു മത്സരമായിരിക്കും എന്നുള്ളതിന് ഒരു സംശയവും വേണ്ട.