അന്ന് കോഹ്ലിയുമായി സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി നവീൻ ഉൽ ഹഖ്..
അന്ന് കോഹ്ലിയുമായി സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി നവീൻ ഉൽ ഹഖ്..
അന്ന് കോഹ്ലിയുമായി സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി നവീൻ ഉൽ ഹഖ്..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരം നവീൻ ഉൽ ഹഖിന്റെയും വിരാട് കോഹ്ലിയുടെയും പേരിലാണ് അറിയപെടുന്നത്. ഐ പി എല്ലിൽ ലക്ക്നൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേയ്ർസ് മത്സരം ശേഷം നടന്ന കാര്യങ്ങൾ ക്രിക്കറ്റ് പ്രേമികൾ മറന്നു കാണാൻ ഇടയില്ല.ശേഷം ലോകക്കപ്പിൽ ഇതിന്റെ ബാക്കി സംഭവിക്കുമെന്ന് കരുതിയ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് കോഹ്ലിയും നവീനും ചെയ്തത് എന്താണെന്ന് ക്രിക്കറ്റ് ആരാധകർ കണ്ടതാണ്.
അന്ന് ലോകക്കപ്പിൽ സംഭവിച്ചത് എന്താണെന്ന് ഇപ്പോൾ നവീൻ വ്യക്തമാക്കുകയാണ്.ലക്ക്നൗ സൂപ്പർ ജയന്റ്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..
"ഇന്ത്യക്കെതിരെയുള്ള മത്സരം ഒഴിച്ച് ബാക്കി എല്ലാം മത്സരത്തിലും തങ്ങൾക്ക് പൂർണ പിന്തുണ ലഭിച്ചിരുന്നു.അന്ന് കോഹ്ലി തന്റെ അടുത്ത വന്നു പറഞ്ഞു. നമുക്ക് ഇത് തീർക്കാം.എന്നിട്ട് ഞങ്ങൾ പരസ്പരം ചിരിച്ചു, കെട്ടി പിടിച്ചു.ശേഷം അദ്ദേഹം എന്നോട് പറഞ്ഞു ഇനി നിങ്ങൾക്ക് ഈ ഗ്രൗണ്ടിൽ നിന്ന് എന്റെ പേര് കേൾക്കില്ല. പകരം ഗാലറിയിൽ നിന്നുള്ള പിന്തുണ മാത്രം ലഭിക്കും".