ടീമിനെ നയിക്കുന്ന സമയത്ത് ജഡേജ വെള്ളത്തിനു വെളിയിൽ ചാടിയ മീനിനെ പോലെ ആയിരുന്നു എന്ന് രവിശാസ്ത്രി

ടീമിനെ നയിക്കുന്ന സമയത്ത് ജഡേജ വെള്ളത്തിനു വെളിയിൽ ചാടിയ മീനിനെ പോലെ ആയിരുന്നു എന്ന് രവിശാസ്ത്രി

ഇന്ത്യയുടെ മുൻ പരിശീലകൻ രവിശാസ്ത്രി ജഡേജയുടെ ക്യാപ്റ്റൻസി വെള്ളത്തിന് പുറത്തുചാടിയ  മീനിനെ  പോലെ ആണ് എന്ന് അഭിപ്രായപ്പെട്ടു.രവീന്ദ്ര ജഡേജ  ഒരു നാച്ചുറൽ ക്യാപ്റ്റൻ അല്ല.ഈ സീസണിന്‍റെ തുടക്കത്തിൽ എംഎസ് ധോണി ജഡേജയ്ക്ക് ക്യാപ്റ്റൻസി  കൈമാറിയെങ്കിലും മികച്ച രീതിയിൽ ചെന്നൈ സൂപ്പർ  കിങ്സിനെ നയിക്കാന്‍ സാധിച്ചിരുന്നില്ല.രവി ശാസ്ത്രിയുടെ അഭിപ്രായത്തിൽ എംഎസ് ധോണിക്കു ഇപ്പോഴുള്ള ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ സാധിച്ചാല്‍ അടുത്ത വര്‍ഷവും എം എസ് ധോണി തന്നെ ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കണം എന്നും അഭിപ്രായപ്പെട്ടു.

ധോണി ക്യാപ്റ്റനായതിനുശേഷം ചെന്നൈ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിലും ജയിച്ചിരുന്നു.ബാക്കിയുള്ള മൂന്നു മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ പ്ലേ ഒഫ്ഫിലേക്ക് ക്വാളിഫൈ ചെയ്യാന്‍  എന്തെങ്കിലും സാധ്യതകള്‍ സി എസ് കെക്കൊള്ളു.നിലവില്‍ 9ആം സ്ഥാനത്തുള്ള ചെന്നൈയ്ക്കൂ ആദ്യത്തെ 8 മത്സരങ്ങളില്‍  2 മത്സരങ്ങളില്‍ മാത്രമാണു ജയിക്കാന്‍ സാധിച്ചിരുന്നോള്ളൂ.

ധോണിക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്സിനെ ആര് നയിക്കും എന്നുള്ളത് സി എസ് കെ മാനേജുമെന്‍റിന് തലവേദന ആയിരിക്കും.അടുത്ത മിനി ഓക്ഷനില്‍ ഏതെങ്കിലും ക്യാപ്റ്റന്‍സി മറ്റീരിയലിനെ സ്വന്തമാക്കുകയോ അല്ലെങ്കില്‍ 2020-21 സീസണില്‍ സ്റ്റേറ്റ് ടീമിനെ 5 റ്റി  ട്വെന്‍റിയും  5 ഏകദിനവും  നയിച്ച ഗേയ്ക്ക്വാദിനെ ക്യാപ്റ്റന്‍ ആക്കുകയോ ചെന്നൈക്ക് നിയോഗിക്കേണ്ടിവരും.