വമ്പന്മാരുടെ വഴി മുടക്കാൻ ഓറഞ്ച് പട തയ്യാർ,നെതർലാണ്ട്സ് ടീം ഒരു അവലോകനം..

വമ്പന്മാരുടെ വഴി മുടക്കാൻ ഓറഞ്ച് പട തയ്യാർ,നെതർലാണ്ട്സ് ടീം ഒരു അവലോകനം..
(Pic credit:Espncricinfo )

അവിശ്വസനീയമായിരുന്നു നെതർലാൻഡ്സിന്റെ ലോകക്കപ്പ് പ്രവേശനം.ബാസ് ഡി ലീഡിന്റെയും വാൻ ബീക്കിന്റെ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അത്ഭുത പ്രകടനത്തിനും ഒടുവിൽ ലോകക്കപ്പ് യോഗ്യതയിലെ അവസാന സ്റ്റേജിലേക്കും തുടർന്ന് ശ്രീലങ്കക്ക് ഒപ്പം ലോകക്കപ്പിനായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും.

ലോകക്കപ്പിലേക്ക് എത്തുമ്പോൾ ഒരു ടീമിനെയും കുറച്ചു കാണാൻ കഴിയുകയില്ല. കപിലിന്റെ ചെകുത്താന്മാരും 2003 ലെ കെനിയുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഏത് ഒരു ടീമിനും കൃത്യമായ കുറവുകളും ശക്തികളും കാണും.

നമുക്ക് ആദ്യം കുറവുകളെ പറ്റി പറഞ്ഞു തുടങ്ങാം.നെതർലാൻഡസ് ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏകദിന ലോകക്കപ്പിന് മുന്നേ അവർക്ക് ആവശ്യത്തിനുള്ള ഗെയിം ടൈം കിട്ടിയില്ല എന്നത് തന്നെയാവും.ഏഷ്യൻ കണ്ടിഷനിൽ ഇത് വരെ ഒരു അന്താരാഷ്ട്ര ഏകദിന മത്സരം നിലവിലെ സ്‌ക്വാഡിലുള്ള താരങ്ങൾക്ക് കളിക്കാൻ സാധിച്ചിട്ടില്ല എന്നതും അവരുടെ ഏറ്റവും വലിയ ബലഹീനതയാണ്.

മാക്സ് ഒ ഡൗഡാണ് നെതർലാണ്ട്സിന്റെ ബാറ്റിംഗ് നിരയുടെ ചുക്കാൻ പിടിക്കുന്നത്. കൂട്ടിന് വിക്രജിത് സിങ്ങും നായകൻ സ്കോട്ട് എഡ്വവാർഡ്സുമുണ്ട്. ബൗളിംഗ് നിരയുടെ തലവൻ ബാസ് ഡി ലീഡാണ്. ഒപ്പം വാൻ ഡീ ബീക്കും വാൻ ഡർ മെർവും ചേരുനതോടെ ബൗളിംഗ് നിരയും ഉഷാർ.നെതർലാൻസിന്റെ ഏറ്റവും വലിയ ശക്തി ഒന്നും നഷ്ടപെടാൻ ഇല്ല എന്നത് തന്നെയാണ്. ഈ ഒരു കാരണത്താൽ പല വമ്പൻമാരുടെയുടെ വഴി മുടക്കാൻ ഓറഞ്ച് പടക്ക് സാധിച്ചേക്കും.

ടീമിന്റെ "x" ഫാക്ടർ തീർച്ചയായും ഓൾ റൗണ്ടർ ബാസ് ഡി ലീഡ് തന്നെയായിരിക്കും. ടീമിന് ആവശ്യമുള്ള സമയങ്ങളിൽ ആങ്കർ റോളും അറ്റാക്കിങ് റോളും ഒരേ പോലെ കളിക്കാൻ കഴിവുള്ള താരം.പാർട്ണർഷിപ് ബ്രേക്ക്‌ ചെയ്യാനും ടീമിന്റെ സ്റ്റാൻഡ് ഔട്ട്‌ ബൗളേറാവാനും കഴിവുള്ളവൻ. തീർച്ചയായും ഡി ലീഡിന്റെ ഫോം തന്നെയാകും നെതർലാണ്ട്സിന്റെ ഭാവി തീരുമാനിക്കുക.

ഒരൊറ്റ മത്സരം വിജയിക്കുക എന്നതാവും നെതർലാൻഡസിന്റെ ഏറ്റവും ചെറിയ ലക്ഷ്യം. റൺ റേറ്റുകൾ നിർണായകമാകുന്ന അവസാന റൗണ്ട് ഗ്രൂപ്പ്‌ സ്റ്റേജ് പോരാട്ടത്തിൽ പല വമ്പന്മാരുടെയും തലകൾ ഉരുളാനും അവർ കാരണമായേക്കാം.അവസാന അഞ്ചു മത്സരങ്ങളിൽ നിന്ന് 1 ടൈയും 2 തോൽവിയും 2 വിജയവുമായിയാണ് നെതർലാണ്ട്സ് ലോകക്കപ്പിന് എത്തുന്നത്.

Scott Edwards (capt, wk), Colin Ackermann, Shariz Ahmed, Wesley Barresi, Logan van Beek, Aryan Dutt, Sybrand Engelbrecht, Ryan Klein, Bas de Leede, Paul van Meekeren, Roelof van der Merwe, Teja Nidamanuru, Max O'Dowd, Vikram Singh, Saqib Zulfiqar

Travelling reserves: Noah Croes, Kyle Klein

4 days to go for world cup

Join our whatsapp group