ബാർസക്ക് വീണ്ടും പണി കിട്ടുമോ??..
ഈട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയ ക്ലബ് ഏതാണെനുള്ള ചോദ്യത്തിന് ഒരേ ഒരു ഉത്തരം എഫ് സി ബാർസലോണ എന്നാണ് .
ഈട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയ ക്ലബ് ഏതാണെനുള്ള ചോദ്യത്തിന് ഒരേ ഒരു ഉത്തരം എഫ് സി ബാർസലോണ എന്നാണ് . ലേവണ്ടോസ്കി, റാഫിന എന്നീ ലോകോത്തര താരങ്ങളെയാണ് ബാർസ സ്വന്തമാക്കിയത്. പക്ഷെ ഈ താരങ്ങളെ ബാർസക്ക് ഇത് വരെ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ബാർസലോണയുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ മാധ്യമ പ്രവർത്തകനായ ജറാഡ് റോമറോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ബാർസലോണക്ക് ഈ സീസണിൽ ഇത് വരെ സ്വന്തമാക്കിയ താരങ്ങളെ ബാർസക്ക് രജിസ്റ്റർ ചെയ്യണമെങ്കിൽ പിക്യുയും ബുസ്കേറ്റ്‌സും തങ്ങളുടെ സാലറി കുറക്കണമെന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ട്. എന്നാൽ മറ്റൊരു സ്ഥിരീകരിക്കാൻ ആവാത്ത റിപ്പോർട്ട് സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.
ലേവേണ്ടോസ്കി, റാഫിന, കുണ്ടേ എന്നീ താരങ്ങളെ ബാർസക്ക് രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല.ലാ ലിഗ എഫ് എഫ് പി റൂൾ അനുസരിച്ചു നിലവിൽ കേസിയുയും ക്രിസ്ത്യൻസണെയും മാത്രമേ ബാർസക്ക് രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടുള്ളു.ക്ലബ്ബിന്റെ വേതനം ഘടന 32 മില്യൺ യൂറോ യൂറോയിൽ എത്തിക്കണം.
പിക്യു,ഡി ജോങ്ങ്, ബുസ്ക്റ്റസ് എന്നിവരുടെ കാര്യത്തിൽ ഓഗസ്റ്റ് 11 നുള്ളിൽ തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ ബാർസക്ക് മുകളിൽ പറഞ്ഞിരിക്കുന്ന താരങ്ങളെ ഒന്നും തന്നെ രജിസ്റ്റർ ചെയ്യാൻ കഴിയില്ല.കൂടുതൽ കായിക വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
Our Whatsapp Group